ബാങ്കിങ് ഓഹരികള്‍ കുതിച്ചു; സെന്‍സെക്‌സ് ഉയര്‍ന്നത് 1000ലേറെ പോയന്റ്
ബാങ്കിങ്, ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ഓഹരികളാണ് നേട്ടത്തിനുപിന്നില്‍. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, കൊട്ടക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി.
by Money Deskഉച്ചയ്ക്കുശേഷമുള്ള വ്യാപരത്തിനിടെ ബിഎസ്ഇ സെന്‍സെക്‌സും എന്‍എസ്ഇ നിഫ്റ്റിയും കുതിച്ചു. സെന്‍സെക്‌സ് 1000 പോയന്റും നിഫ്റ്റി 292 പോയന്റുമാണ് ഉയര്‍ന്നത്.
ബാങ്കിങ്, ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ഓഹരികളാണ് നേട്ടത്തിനുപിന്നില്‍. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, കൊട്ടക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി.
എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഫോസിസ്, ടിസിഎസ് എന്നീ ഓഹരികളിലെകുതിപ്പ് സെന്‍സെക്‌സില്‍ 350 പോയന്റ് നേട്ടത്തിന് കാരണമായി.
നിഫ്റ്റി ബാങ്ക് സൂചിക 3.6ശതമാനവും നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഐടി, പൊതുമേഖല ബാങ്ക്, സ്വകാര്യ ബാങ്ക്, റിയാല്‍റ്റി സൂചികകള്‍ 1 ശതമാനം മുതല്‍ 3.7ശതമാനംവരെ കുതിച്ചു.
ആക്‌സിസ് ബാങ്കാണ് നേട്ടത്തില്‍ മുന്നില്‍(13%). ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, യുപിഎല്‍, ബജാജ് ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരത് പെട്രോളിയം, വിപ്രോ, ഭാരതി ഇന്‍ഫ്രാടെല്‍ തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി.
അള്‍ട്രാടെക് സിമെന്റ്, ഇന്ത്യന്‍ ഓയില്‍, സീ എന്റര്‍ടെയന്‍മെന്റ്, ടൈറ്റാന്‍, ഡോ.റെഡ്ഡീസ് ലാബ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്.
Sensex jumps 1,000 pts