ക്വാറന്റീന് പ്രവാസികളില്‍നിന്ന് പണം വാങ്ങണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല- വി. മുരളീധരന്‍

https://www.mathrubhumi.com/polopoly_fs/1.3728038.1578291590!/image/image.jpg_gen/derivatives/landscape_894_577/image.jpg

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണ് കേരളത്തിലെ കോവിഡ് വ്യാപനത്തിന് കാരണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. പ്രവാസികളുടെ ക്വാറന്റീന്‍ സൗകര്യം ഒരുക്കുന്നതിന് നിര്‍ബന്ധമായി പണം വാങ്ങണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല. കോവിഡ് പരിശോധയുടെ കാര്യത്തില്‍ കേരളം 26-ാം സ്ഥാനത്താണ്. സമൂഹവ്യാപണം ഉണ്ടായിട്ടുണ്ടോയെന്ന് മനസിലാക്കാന്‍ കേരളം എന്ത് നടപടി സ്വീകരിച്ചുവെന്നും അദ്ദേഹം ചോദിച്ചു.

ക്വാറന്റീന്‍ സൗകര്യം ഒരുക്കുന്നതിന് പണം വാങ്ങുന്നത് സംബന്ധിച്ച് കേന്ദ്രത്തിന്റെ നിര്‍ദേശമുണ്ടെന്നാണ് സംസാന സര്‍ക്കാരിലെ ചിലര്‍ പറയുന്നത്. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറഞ്ഞത് പണം വാങ്ങിയുള്ള ക്വാറന്റീന്‍ ആകാം എന്നാണ്. എന്നാല്‍ പണമില്ലാത്തവരില്‍ നിന്ന് നിര്‍ബന്ധിച്ച് പണം വാങ്ങണം എന്ന് സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല. 

കഴിഞ്ഞ രണ്ടാഴ്ചയില്‍ കഷ്ടിച്ച് 10000 പ്രവാസികള്‍ മാത്രമേ കേരളത്തിലേക്ക് വന്നിട്ടുള്ളൂ. വരും ആഴ്ചയില്‍ പതിനായിരക്കണക്കിനാളുകള്‍ വരും. ആ സാഹചര്യം മുന്‍കൂട്ടി കാണാതെ കത്തെഴുതിയാല്‍ അതിന്റെ മേന്‍മ മാത്രം കിട്ടുമെന്നും വി. മുരളീധരന്‍ പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രവാസികളെ തിരിച്ചു കൊണ്ടുവരില്ല എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണോ ഈ പ്രഖ്യാപനങ്ങളെല്ലാം നടത്തിയതെന്നും അദ്ദേഹം ചോദിച്ചു.

Content Highlights:V. Muraleedharan on gulf returnees quarantine issue