യുവമോര്‍ച്ച നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞതിന് ജില്ലാ പഞ്ചായത്തംഗം ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു
by Kvartha Omegaപയ്യന്നൂര്‍: (www.kvartha.com 27.05.2020) യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ ട്രഷറര്‍ മൊറാഴ പണ്ണേരിയിലെ വി നന്ദകുമാറിന്റെ വാടക വീടിന് നേരെ ബോംബെറിഞ്ഞതിന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കല്യാശേരി ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്തംഗം പി പി ഷാജിര്‍, സുമന്‍ ചുണ്ട, റിബിന്‍ കോലത്തുവയല്‍, സബിന്‍ കണ്ണപുരം, സന്ദീപ് ചെക്കിക്കുണ്ട് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
നന്ദകുമാറിന്റെ വാടക വീടിന് നേരെ 25-ന് രാത്രി 10.20 നായിരുന്നു സ്റ്റീല്‍ ബോംബ് എറിഞ്ഞത്. കണ്ണപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാറ്റാങ്കീല്‍ യൂണിറ്റ് ഡി വൈ എഫ് ഐ പ്രസിഡന്റ് ആദര്‍ശിനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തിന്റെ തുടര്‍ച്ചയായിട്ടാണ് ബോംബാക്രമണം നടന്നത്. മാറ്റാങ്കീലിലെ ബിജെപി പ്രവര്‍ത്തകന്‍ രതീഷ് പൂക്കോട്ടിയുടെ വീടിന് നേരെയും ബോംമെറിഞ്ഞുവെങ്കിലും പൊട്ടിയിരുന്നില്ല. നന്ദകുമാറിന്റെ വീടിന് നേരെ നടന്ന ബോംബാക്രമണത്തില്‍ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വരാന്തയിലെ ഓടുകളും മുന്‍ഭാഗത്തെ ജനല്‍ ചില്ലുകളും തകര്‍ന്നിരുന്നു.
Keywords: Kannur, News, attack, Kerala, Crime, Case, House, Bomb, Police, Yuva morcha leader's house attack case