മദ്റസ പരീക്ഷകള്‍ ഉണ്ടാവില്ല: വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊമേഷന്‍ നല്‍കും
by Kvartha Omegaചേളാരി: (www.kvartha.com 27.05.2020) കോവിഡ് 19ന്റെ വ്യാപന പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഒന്നു മുല്‍ പ്ലസ്ടു വരെ ക്ലാസുകളില്‍ പരീക്ഷകള്‍ നടത്തേണ്ടതില്ലെന്നും പകരം വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊമോഷന്‍ നല്‍കാനും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതിയോഗം തീരുമാനിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലെ പൊതു പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ക്ക് ഉപരിപഠനത്തിന് യോഗ്യത സര്‍ട്ടിഫിക്കറ്റ് നല്‍കും.
ശവ്വാല്‍ ഒമ്പത് (ജൂണ്‍ ഒന്ന്) മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. ഒന്നുമുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ മുഴുവന്‍ വിഷയങ്ങളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടാവും. ഇതിന് വേണ്ടി വിദഗ്ദരടങ്ങിയ ടീം ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചുവരുന്നു. ഓണ്‍ലൈന്‍ പഠനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ മദ്റസ കമ്മിറ്റി ഭാരവാഹികളും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും യോഗം ആഭ്യര്‍ത്ഥിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ഔദ്യോഗിക ചാനലായ സമസ്ത ഓണ്‍ലൈനിന്റെ ലോഞ്ചിംഗ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ഓണ്‍ലൈന്‍ ക്ലാസുളുടെ ഉദ്ഘാടനം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും നിര്‍വ്വഹിച്ചു.
പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. പി പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, കെ ടി ഹംസ മുസ്ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ ഉമര്‍ ഫൈസി മുക്കം, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഡോ. എന്‍ എ എം അബ്ദുല്‍ഖാദര്‍, എം സി മായിന്‍ ഹാജി, കെ എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
Keywords: News, Kerala, Students, Examination, Study class, Covid 19: There will be no madrasa exam