ഒരു മാസത്തിനിടെ രണ്ടാം തവണയും എസ്ബിഐ നിക്ഷേപ പലിശ കുറച്ചു

മുതിര്‍ന്ന പൗരന്മാര്‍ക്ക് അര ശതമാനം പലിശ അധികം ലഭിക്കും. പുതുക്കിയ പലിശനിരക്കുകള്‍ മെയ് 27 മുതല്‍ നിലവില്‍വന്നു.

https://www.mathrubhumi.com/polopoly_fs/1.2066603.1564651427!/image/image.jpg_gen/derivatives/landscape_894_577/image.jpg

രു മാസത്തിനിടെ രണ്ടാം തവണ എസ്ബിഐ നിക്ഷേപ പലിശ കുറച്ചു. എല്ലാ കാലാവധിയിലുമുള്ള പലിശയില്‍ 40 ബേസിസ് പോയന്റിന്റെ കുറവാണ് വരുത്തിയത്. 

ഇതുപ്രകാരം 7 ദിവസം മുതല്‍ 45 ദിവസംവരെയുള്ള നിക്ഷേപങ്ങളുടെ പലിശ 2.9 ശതമാനമായി. 46 ദിവസം മുതല്‍ 179 ദിവസംവരെയുള്ള പലിശ 3.9 ശതമാനവുമാണ്.

മുതിര്‍ന്ന പൗരന്മാര്‍ക്ക് അരശതമാനം പലിശ അധികം ലഭിക്കും. പുതുക്കിയ പലിശനിരക്കുകള്‍ മെയ് 27 മുതല്‍ നിലവില്‍വന്നു. ആര്‍ബിഐ കഴിഞ്ഞയാഴ്ചയില്‍ റിപ്പോ നിരക്കില്‍ 40 ബേസിസ് പോയന്റിന്റെ കുറവുവരുത്തിയതിന്റെ പിന്നാലെയാണ് പലിശനിരക്കുകള്‍ ബാങ്ക് വീണ്ടും പരിഷ്‌കരിച്ചത്.

മൂന്നുവര്‍ഷംവരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ ഇതിനുമുമ്പ് കുറച്ചത് മെയ് 12നാണ്. 20 ബേസിസ് പോയന്റാണ് അന്നുകുറച്ചത്.