https://img-mm.manoramaonline.com/content/dam/mm/mo/district-news/thrissur/images/2020/4/29/dead-body.jpg
പ്രതീകാത്മക ചിത്രം

നാട്ടിലേക്കു മടങ്ങാൻ പേരു റജിസ്റ്റർ ചെയ്തു കാത്തിരുന്ന ഗർഭിണി ജിദ്ദയിൽ മരിച്ചു

by

മലപ്പുറം ∙ നാട്ടിലേക്കു മടങ്ങാൻ എംബസിയിൽ പേരു റജിസ്റ്റർ ചെയ്തു കാത്തിരുന്ന ഗർഭിണി ജിദ്ദയിൽ മരിച്ചു. മലപ്പുറം തിരൂരങ്ങാടി നനമ്പ്ര ഒള്ളക്കൻ തയ്യിൽ അനസിന്റെ ഭാര്യ ജാഷിറ (27) ആണ് മരിച്ചത്. ഇന്നു പുലർച്ചെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഇവരെ ജിദ്ദയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 4 മാസം ഗർഭിണിയായിരുന്നു. മാർച്ച് അഞ്ചിനാണു ജാഷിറ സന്ദർശക വീസയിൽ ജിദ്ദയിലേക്കു പോയത്.

English Summary: Pregnant Woman Died in Jeddah