https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/5/23/bev-q-app.jpg

ആപ് ട്രയല്‍ റണ്‍ വിജയകരം; 2 മിനിറ്റില്‍ 20,000 പേര്‍ ഡൗണ്‍ലോഡ് ചെയ്തു

by

തിരുവനന്തപുരം∙ ബെവ് ക്യൂ ആപ് ട്രയല്‍ റണ്‍ വിജയകരമെന്ന് ഫെയര്‍കോഡ് കമ്പനി. രണ്ടു മിനിറ്റിനുള്ളില്‍ 20,000 പേര്‍ ഡൗണ്‍ലോഡ് ചെയ്തു. അതേസമയം, ആപ്പ് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രിയുടെ വാര്‍ത്താസമ്മേളനം 3.30ന് നടക്കും.

സംസ്ഥാനത്തെ മദ്യശാലകൾ നാളെ തുറന്നേക്കുമെന്നാണ് സൂചന. അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് കഴിഞ്ഞ ദിവസം ബവ് ക്യൂ ആപ്പിനു ഗൂഗിൾ അനുമതി ലഭിച്ചത്. രാവിലെ മുതൽ പരീക്ഷണ പ്രവർത്തനവും ആരംഭിച്ചു. സാങ്കേതിക പ്രശ്നങ്ങളില്ലാതെ പരീക്ഷണ പ്രവർത്തനം മുന്നോട്ടു പോകുന്നതിനാൽ മൂന്നു മണി മുതൽ ആപ് പൊതുജനങ്ങൾക്കായി തുറന്നു നൽകും.

പ്ലേ സ്റ്റോറിൽനിന്നു സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്ന ആപിൽനിന്നു ടോക്കൺ എടുക്കാം. ബാറുകളിൽനിന്നാണോ ഔട്ട്ലെറ്റുകളില്‍ നിന്നാണോ വാങ്ങേണ്ടതെന്നു ഉപഭോക്താവിനു തിരഞ്ഞെടുക്കാം. 

ടോക്കൺ കിട്ടുന്നവർക്ക് നാളെ രാവിലെ ഒൻപതു മുതൽ മദ്യം ലഭിക്കും. ആദ്യ ദിവസം വാങ്ങുന്നവർക്ക് അഞ്ചാമത്തെ ദിവസമേ ഇനി മദ്യം വാങ്ങാൻ സാധിക്കുകയുള്ളൂ. ടോക്കണിലെ.QR കോഡ് വെരിഫൈ ചെയ്തശേഷമാകും മദ്യം നൽകുക. എസ്എംഎസ് മുഖേനയും മദ്യം വാങ്ങാം. 

English Summary :  BEVCO App trial run success