ക്വാറന്റൈന്‍ ലംഘനം; കൊച്ചിയില്‍ കേസെടുത്തത് നൂറുകണക്കിനാളുകള്‍ക്കെതിരെ

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/398811/kochi.gif

കൊച്ചി : കൊച്ചി നഗരത്തിലെ മിന്നല്‍ പരിശോധനയില്‍ ലോക്ക്ഡൗണ്‍ ലംഘനത്തിന് പിടിയിലായത് നൂറിലേറെപേര്‍. തിരക്കേറിയ ഇടങ്ങളിലാണ് പോലീസിന്റെ മിന്നല്‍ പരിശോധന നടന്നത്. നൂറുകണക്കിനാളുകള്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. സര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍ ചൂഷണം ചെയ്ത് നഗരത്തില്‍ രാത്രി വാഹനവുമായി ആളുകള്‍ ഇറങ്ങിയതോടെ പോലീസ് പരിശോധനയ്ക്ക് എത്തുകയായിരുന്നു.

പല വാഹനങ്ങളിലും അനുവദനീയമായതിലും അധികം യാത്രക്കാരുണ്ടായിരുന്നു. 10 വയസ്സില്‍ താഴെയുള്ള കുട്ടികളെയും കൂട്ടി പുറത്തിറങ്ങിയവരും ഏറെ. സമയപരിധി കഴിഞ്ഞും യാത്രക്കാരുമായെത്തിയ സ്വകാര്യ ബസുകളും കുടുങ്ങി. രാത്രി 7 മണിക്ക് ശേഷമുള്ള യാത്രയ്ക്ക് പോലീസ് നല്‍കുന്ന പാസ് നിര്‍ബന്ധമാണ്. 10,000 രൂപയാണ് ലംഘിച്ചാല്‍ പിഴ