സംസ്ഥാനത്ത് ബുധനാഴ്ച കൊറോണ സ്ഥിരീകരിച്ചത് 40 പേര്‍ക്ക്; രോഗമുക്തി നേടിയത് 10പേര്‍
by kvartha preതിരുവനന്തപുരം: (www.kvartha.com 27.05.2020) സംസ്ഥാനത്ത് ബുധനാഴ്ച കൊറോണ സ്ഥിരീകരിച്ചത് 40 പേര്‍ക്ക്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
10 പേര്‍ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചൊവ്വാഴ്ച വരെ കോവിഡ് ബാധിച്ച് വിദേശത്തു മരിച്ച മലയാളികള്‍ 173 പേരാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കാസര്‍കോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം
ഇതില്‍ 9 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 28 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും. ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയവരാണ്. തമിഴ്‌നാട് (അഞ്ച്), ഡല്‍ഹി (മൂന്ന്), ആന്ധ്രാ, ഉത്തര്‍പ്രദേശ്, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങില്‍നിന്ന് വന്ന ഓരോരുത്തര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. 3 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു. വിദേശത്തുവെച്ച് കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം 173 ആയതായും മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറം (ആറ്), കാസര്‍കോട് (രണ്ട്), ആലപ്പുഴ (ഒന്ന്) വയനാട് (ഒന്ന്) എന്നിങ്ങനെയാണ് ബുധനാഴ്ച രോഗം ഭേദമായവരുടെ കണക്ക്. 1,004 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 445 പേര്‍ ചികിത്സയില്‍ തുടരുന്നു. ആറ് പേര്‍ മരിച്ചു. നിലവില്‍ 1,07832 പേര്‍ നിരീക്ഷണത്തിലുണ്ട്. വീടുകളില്‍ 1,06940 പേരും ആശുപത്രികളില്‍ 892 പേരും നിരീക്ഷണത്തിലുണ്ട്. ഇന്ന് 229 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
58,866 സാമ്പുകളില്‍ ഇതുവരെ പരിശോധനക്കയച്ചു. ഇതില്‍ 56558 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ഇതുവരെ മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട 9095 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 8541 എണ്ണം നെഗറ്റീവായി. സംസ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 81 ആയി ഉയര്‍ന്നു. ബുധനാഴ്ച പുതുതായി 13 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതില്‍ 10 എണ്ണം പാലക്കാടും മൂന്നെണ്ണം തിരുവനന്തപുരത്തുമാണ്.
നിരീക്ഷണത്തിലുള്ളവര്‍ നിബന്ധനകളും മാര്‍ഗനിര്‍ദേശങ്ങളും പാലിക്കുന്നില്ലെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കാന്‍ നാട്ടുകര്‍ തയ്യാറാകണം. നിരീക്ഷണം പാലിക്കാത്തവരെ ഉപദേശിക്കാനുള്ള ചുമതലയും ജനങ്ങള്‍ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന എല്ലാ മലയാളികളേയും സ്വീകരിക്കുക എന്നതാണ് സര്‍ക്കാറിന്റെ നയമെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. അതേസമയം ക്രമീകരണമില്ലാതെ ആളുകള്‍ ഒന്നിച്ചുവന്നാല്‍ രോഗവ്യാപനം തടയാന്‍ സ്വീകരിക്കുന്ന നടപടികള്‍ അപ്രസക്തമാകുമെന്നും മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി.
Keywords: 40 Corona patient confirmed in Kerala, Thiruvananthapuram, News, Politics, Press meet, Health, Health & Fitness, Kerala.