അവിനാശിയിലെ അപകടത്തില്‍ മരിച്ച യുവാവിന്റെ ഭാര്യയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

by

തൃശ്ശൂര്‍: (www.kvartha.com 27.05.2020) അവിനാശിയിലെ അപകടത്തില്‍ മരിച്ച യുവാവിന്റെ ഭാര്യയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചിറ്റിലപ്പിള്ളി പഴയ മിനി ടാക്കീസിന് സമീപം കുറുങ്ങാട്ട് വളപ്പില്‍ പരേതനായ ഹനീഷിന്റെ ഭാര്യ ശ്രീപാര്‍വതി (24) യെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ ചൊവ്വാഴ്ച വൈകീട്ട് 4.30-ന് മരിച്ചനിലയില്‍ കണ്ടെത്തിയത്.

https://1.bp.blogspot.com/-DR_r0t4oRBY/Xs5JbJnoajI/AAAAAAAAP6w/QlXwKclVzDo_64MymMTiIkLxJpDcMRxCwCLcBGAsYHQ/s1600/avinasi-wife.jpg

ചെന്ത്രാപ്പിന്നി കണ്ണനാംകുളം കളരിക്കല്‍ സുരേഷിന്റെയും ബിനിയുടെയും മകളാണ് ശ്രീപാര്‍വതി. ഫെബ്രുവരി 20-ന് അവിനാശിയില്‍ കെ എസ് ആര്‍ ടി സി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഭര്‍ത്താവ് ഹനീഷ് മരിച്ചത്.

സഹോദരങ്ങള്‍: ശിവഗംഗ, പാര്‍ത്ഥസാരഥി. ബുധനാഴ്ച മൃതദേഹ പരിശോധന നടക്കും. പേരാമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Keywords: News, Kerala, Thrissur, Death, Accident, Husband, Bus Collision, Police, Case, KSRTC, Avinashi Bus Accident Victim Aneesh's Wife Found Dead