മോഷ്ടിച്ച ബൈക്കിലെ പെട്രോള്‍ തീര്‍ന്നു; സമീപത്തെ വീട്ടിലെ ബൈക്കുമായി മോഷ്ടാവ് കടന്നു

https://www.mathrubhumi.com/polopoly_fs/1.4787419.1590564509!/image/image.jpg_gen/derivatives/landscape_894_577/image.jpg
മോഷ്ടാവ് ഉപേക്ഷിച്ച ബൈക്ക്

തെന്മല(കൊല്ലം) : ഒറ്റക്കല്‍ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത് മോഷ്ടിച്ച ബൈക്കിലെ പെട്രോള്‍ തീര്‍ന്നതോടെ മോഷ്ടാവ് അടുത്തുതന്നെയുള്ള വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന ബൈക്കുമായി കടന്നു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ഒറ്റക്കല്‍ റെയില്‍വേ സ്റ്റേഷന്‍ ചരുവിള പുത്തന്‍വീട്ടില്‍ ഷെഫീക്കിന്റെ ബൈക്കാണ് മോഷ്ടാവ് ആദ്യം കടത്താന്‍ ശ്രമിച്ചത്. ഹാന്‍ഡില്‍ ലോക്ക് തകര്‍ത്താണ് ബൈക്ക് കൈക്കലാക്കിയത്.എന്നാല്‍ വേണ്ടത്ര പെട്രോള്‍ ഇല്ലാത്തതിനാല്‍ വീട്ടില്‍നിന്ന് കുറച്ചുദൂരംവരെമാത്രമേ ബൈക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞുള്ളൂ.

തുടര്‍ന്ന് ഷഫീഖിന്റെ ബൈക്ക് വഴിയോരത്ത് വെച്ചശേഷം സമീപത്തുതന്നെയുള്ള ആര്യാഭവനില്‍ ബിനുകുമാറിന്റെ ബൈക്കുമായി മോഷ്ടാവ് കടക്കുകയായിരുന്നു.

ബിനുകുമാറിന്റെ ബൈക്ക് കാര്‍ പോര്‍ച്ചിലാണ് സൂക്ഷിച്ചിരുന്നത്. തെന്മല പോലീസില്‍ പരാതി നല്‍കി.

Content Highlights: bike theft in thenmala kollam