നാട്ടിലേക്ക് മടങ്ങാനിരിക്കെ ഗര്‍ഭിണിയായ മലയാളി യുവതി ജിദ്ദയില്‍ മരിച്ചു

https://www.mathrubhumi.com/polopoly_fs/1.4787428!/image/image.jpg_gen/derivatives/landscape_607/image.jpg

ജിദ്ദ: തിരൂരങ്ങാടി കുണ്ടൂര്‍ അനസ് ഉള്ളക്കം തൈയിലിന്റെ ഭാര്യ ജാസിറ (27) ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജിദ്ദയില്‍ മരിച്ചു. അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു. ഇന്ന് പുലര്‍ച്ചെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. നാട്ടില്‍ പോകുന്നതിന് എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തത് കാത്തിരിക്കുകയായിരുന്നു. നാലു വയസുള്ള ഒരു കുട്ടിയുണ്ട്.

Content Highlights: Malayali, Died, Jiddah