https://www.deepika.com/nri/nri_2020may27da2.jpg

ബ്രസീല്‍ ലോകത്തിലെ ഏറ്റവും വലിയ കോവിഡ് ഹോട്ട് സ്‌പോട്ട്; അമേരിക്കയില്‍ മരണസംഖ്യ ഒരു ലക്ഷത്തിനടുത്ത്

by

ന്യൂജഴ്‌സി: കോവിഡ് 19 മരണസംഖ്യയില്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ബ്രസീലില്‍ മരണസംഖ്യ കുതിച്ചുയരുന്നു. ഇന്നലെ അമേരിക്കയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങലില്‍ കോവിഡ് മരണം കുറവായിരുന്നപ്പോള്‍ ബര്‍സീലില്‍ ആയിരുന്നു ഏറ്റവും കൂടുതല്‍ മരണം. അകെ മരണസംഖ്യ 23,000 ത്തോടടുക്കുന്ന ബ്രസീലില്‍ ഇന്നലെ 703 പേര്‍ ആണ് മരിച്ചത്. അതതേസമയം ഇന്നലെ മരണ സംഖ്യയില്‍ രണ്ടാം സ്ഥാനത്തായിരുന്ന അമേരിക്കയില്‍ മരണം 617 ആയിരുന്നു.

അമേരിക്കയില്‍ മരണം ഒരു ലക്ഷത്തോടടുക്കുകയാണെങ്കിലും മരണസംഖ്യ പൊതുവെ കുറഞ്ഞുവരുന്നതായാണ് കാണുന്നത്.അമേരിക്കയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. അമേരിക്കയ്ക്കു പിന്നിലായി രണ്ടാം സ്ഥാനത്തുള്ള യുകെയെയും മറികടക്കുമെന്നു തോന്നിക്കും വിധമാണ് അമേരിക്കയുമായി വളരെയടുത്ത് കിടക്കുന്ന ബ്രസീലിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ബ്രസീലില്‍ കോവിഡ് 19 കൈവിട്ടു പോകുന്നു എന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആകെ മരണസംഖ്യ 99,393ലെത്തിയ അമേരിക്കയില്‍ അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഇന്ന് 24 മണിക്കൂര്‍ കടക്കുമ്പോള്‍ ആറക്കം കടന്നു ഒരു ലക്ഷം മരണത്തിലെത്തിച്ചേരും. തലേദിവസം അമേരിക്കയും ബ്രസീലും തന്നെയായിരുന്നു ഒന്നും രണ്ടും സ്ഥാനക്കാര്‍.

അമേരിക്കയുടെ ചുവടുപിടിച്ചു കോവിഡിനെ പ്രതിരോധിക്കാന്‍ യാതൊരു മുന്‍കരുതലുകളും എടുക്കാതിരുന്ന യു,കെ.യില്‍ മരണസംഖ്യ കുതിച്ചുയര്‍ന്ന കാഴ്ച്ച നാം കണ്ടതാണ്. യു.കെ യിലും വൃദ്ധജനങ്ങളാണ് അധികവും മരണപ്പെട്ടത്. നഴ്‌സിംഗ് ഹോമുകളില്‍ പോലും ഇപ്പോഴും മതിയായ സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പാടുത്താന്‍ കഴിയാതെ വന്ന യു,കെ ഭരണാധികാരികള്‍ അയല്‍ രാജ്യങ്ങളായ ഇറ്റലിയും സ്‌പെയിനുമൊക്കെ കോവിഡ് 19 താണ്ഡവമാടിയപ്പോള്‍ യാതൊരു മുന്‍കരുതലുകളോ പ്രതിരോധ നടപടികളോ എടുക്കാതെ കൈയ്യും കെട്ടി നില്‍ക്കുകയായിരുന്നു. യു.കെ. ഭരണാധികാരികളുടെ നിഷ്‌ക്രീയത്വമാണ് അമേരിക്കയ്ക്ക് പിന്നിലായിമരണസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് യു,കെ, എത്തിച്ചേര്‍ന്നത്.

കോവിഡ് 19 ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്തി ബോറിസ് ജോണ്‍സണ്‍ ഏതാണ്ട് ഒരു മാസം ഐസിയുവിലും മറ്റുമായി രോഗവുമായി മല്ലടിച്ചു കഴിഞ്ഞപ്പോള്‍ നാഥനില്ലാ കളരിപോലെയായി ബ്രിട്ടീഷ് ഭരണകൂടം. അതിനു കനത്ത വിലയാണ് ബ്രിട്ടീഷ് ഭരണകൂടം നല്‌കേണ്ടിവന്നത്. 37,000 ബ്രിട്ടീഷ്‌കാരാണ് കോവിഡ് 19 നു ബലിയാടാകേണ്ടിവന്നത്.

അമേരിക്കയില്‍ കോവിഡ് 19 ആയിരങ്ങളെ കൊന്നൊടുക്കിയപ്പോള്‍ തൊട്ടടുത്ത രാജ്യമായ ബ്രസീലിന്റെ ഭരണാധികാരിയായ പ്രസിഡണ്ട് ജയര്‍ ബോള്‍സനാരോ ഇതു വെറുമൊരു കൃമിയാണെന്നു പറഞ്ഞു പരിഹസിക്കുകയുംഅവിടെ കോവിഡ് 19 ടെസ്റ്റിംഗ് വ്യാപകമാക്കാതിരിക്കുകയും ചെയ്തതാണ് ബ്രസീലിനെ ലോകത്തെ ഏറ്റവും വലിയ ഹോട്ട് സ്‌പോട്ട് ആക്കി മാറ്റിയത്. അതായത്‌കോവിഡ് 19 ന്റെ തുടക്കത്തില്‍ ടെസ്റ്റിംഗ് നടത്തുന്നതില്‍ അമാന്തം കാട്ടിയ യുകെയുടെ ഗതിതന്നെയാണ് ബ്രസീലിനു, ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

അതേസമയം യു.കെ. ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് 19 മരനിരക്കില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി അമേരിക്കയ്ക്ക് തൊട്ടുപിന്നിലായി ബ്രസീലില്‍ മരണസംഖ്യ കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുകയുമാണ്.

റിപ്പോര്‍ട്ട്: ഫ്രാന്‍സിസ് തടത്തില്‍