കിണറ്റില്‍ കണ്ടെത്തിയ ലോക്കര്‍ തുറക്കാനാകാത്തതിനാല്‍ ഉപേക്ഷിച്ചത്, നോട്ടുകെട്ടുകള്‍ക്കും അവകാശിയായി; അന്വേഷണം വഴിത്തിരിവിലേക്ക്

by

തൃശ്ശൂര്‍: (www.kvartha.com 27.05.2020) കുന്നംകുളം പെലക്കാട്ടുപയ്യൂരില്‍ സ്വകാര്യ വ്യക്തിയുടെ കിണര്‍ വറ്റിക്കുന്നതിനിടെ നിരോധിച്ച 1000 രൂപയടങ്ങിയ ലോക്കര്‍ കണ്ടെത്തിയ സംഭവം വഴിത്തിരിവിലേക്ക്. കണ്‍സ്യൂമര്‍ ഫെഡിന്റെ നീതി സ്റ്റോറുകളിലേക്ക് മരുന്ന് സപ്ലൈ ചെയ്യുന്ന കൈപ്പറമ്പിലെ ഗോഡൗണിന്റെ മാനേജരുടെ കാബിന്‍ പൊളിച്ച് മോഷണം നടത്തിയ ലോക്കറാണെന്ന് സൂചന ലഭിച്ചു. 2014 ഒക്ടോബര്‍ 11-നാണ് ഗോഡൗണില്‍ 2.96 ലക്ഷം രൂപയുടെ മോഷണം നടന്നത്. ലോക്കര്‍ മോഷണത്തില്‍ പേരാമംഗലം പൊലീസ് കേസെടുത്ത് അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

https://1.bp.blogspot.com/-mA-L_ZIdkZM/Xs5A-zuKM_I/AAAAAAAAP6c/h-L--roJ3jwTsHs5JUn_p8Ye3_Q2MgDEACLcBGAsYHQ/s1600/kinar-locker.jpg

കളക്ഷന്‍ തുകയായ 1000 രൂപയുടെ 248 നോട്ടുകള്‍, 500 രൂപയുടെ 93 നോട്ടുകള്‍, 100 രൂപയുടെ 15 നോട്ടുകള്‍ എന്നിങ്ങനെയാണ് ലോക്കറില്‍ ഉണ്ടായിരുന്നത്. മോഷ്ടിച്ച ലോക്കര്‍ തുറക്കാന്‍ കഴിയാതെ കൊണ്ടുപോകുന്ന വഴിയില്‍ കിണറില്‍ ഉപേക്ഷിച്ചതാണെന്നാണ് നിഗമനം.

കുന്നംകുളം പൊലീസിന്റെ അന്വേഷണമാണ് കേസില്‍ വഴിത്തിരിവുണ്ടാക്കിയത്. അന്വേഷണത്തിന് എ സി പി ടി എസ് സിനോജിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപവത്കരിച്ചു. ശാസ്ത്രീയമായ രീതിയില്‍ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

Keywords: News, Kerala, Thrissur, theft, Well, Rupees, Police, Case, Shop Owner, Local-News, Locker found in a well in Kunnamkulam