ജേക്കബ് തോമസിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
by സ്വന്തം ലേഖകൻതിരുവനന്തപുരം> സർവീസ് ചട്ടം ലംഘിച്ച് പുസ്‌തകം എഴുതിയതിന് ഡിജിപി ജേക്കബ് തോമസിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരിയുടെ റിപ്പോർട്ടിനെ തുടർന്നാണ് അനുമതി.
വിജിലൻസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയ ഉടൻ അദ്ദേഹം ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്‌തകം എഴുതിയിരുന്നു. ഇതിന് സർക്കാർ അനുമതി ലഭിച്ചിരുന്നില്ല. തുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ജേക്കബ് തോമസ് സർവീസ് ചട്ടം ലംഘിച്ചതായി കണ്ടെത്തുകയായിരുന്നു. പ്രോസിക്യൂഷൻ അനുമതി ലഭിച്ചതിനാൽ അടുത്ത ദിവസംതന്നെ ക്രൈംബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.
നിലവിൽ ഷൊർണൂർ സ്റ്റീൽ ഇൻഡസ്‌ട്രീസ് എംഡിയാണ് ജേക്കബ് തോമസ്. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം 31ന് സർവീസിൽനിന്ന് വിരമിക്കും.