മെല്‍ബോണ്‍ തീരത്ത് ആ ഭീമന്‍ കടലാമ വീണ്ടും വന്നു, മുട്ടയിടാന്‍
ഫ്‌ളോറിഡ: അപൂര്‍വങ്ങളില്‍ അപൂര്‍വമായ 800 പൗണ്ട് തൂക്കമുള്ള കടലാമ മെല്‍ബോണ്‍ ബീച്ചിലേക്ക് കയറി അവിടെ കൂടുണ്ടാക്കിയ ശേഷം കടലിലേക്ക് തിരിച്ചുപോയതായി ഫ്‌ളോറിഡ ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ വാരാന്ത്യമാണ് കടലാമ കരയിലെത്തിയത്. മുട്ടയിടാനായാണ് ഇവ കരയില്‍ കൂടുണ്ടാക്കുന്നത്. ലെതര്‍ബാക്ക് കടലാമയെ റെഡ്‌ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയെ പിടികൂടുന്നതും സൂക്ഷിക്കുന്നതും നിയമവിരുദ്ധമാണെന്ന് മറൈന്‍ ടര്‍ട്ടില്‍ റിസര്‍ച്ച് ഗ്രൂപ്പ് വക്താവ് ഡോ.കേറ്റ് മാന്‍സ് ഫീല്‍ഡി പറഞ്ഞു.
2016 മാര്‍ച്ചില്‍ ഇതേ കടലാമ കരയിലെത്തി കൂടുണ്ടാക്കി തിരിച്ചു പോയിട്ടുണ്ട്. കലാമയുടെ ശരാശരി ആയുസ് 30 വര്‍ഷമാണ്. പതിനാറു വയസാകുമ്പോള്‍ പ്രായപൂര്‍ത്തിയാകും. കടലാമയുടെ ഏറ്റവും വലിയ ശത്രു മനുഷ്യനാണ്. സാധാനരണ ആമകളില്‍നിന്നു വ്യത്യസ്തമായി ലെതര്‍ ബാക്ക് കടലാമയുടെ പുറത്ത് കട്ടിയുള്ള ആവരണം ഉണ്ടായിരിക്കില്ല. കറുത്തതോ ബ്രൗണ്‍ കളറിലോ തൊലിയാണ് ഉണ്ടായിരിക്കുക. 6.5 അടി വലിപ്പം ഉണ്ടായിരിക്കും.
വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍