ആശുപത്രിയാണോ ഇത്? അല്ല ഇരുട്ടറയാണ് - ഗുജറാത്ത് ഹൈക്കോടതി

നിയമവേദി

by
https://www.mathrubhumi.com/polopoly_fs/1.4787392.1590562095!/image/image.jpg_gen/derivatives/landscape_894_577/image.jpg
നിതിന്‍ പട്ടേല്‍
ഫോട്ടോ: പി.ടി.ഐ.

കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയാണോ ഇത്? അല്ല ഇതൊരു ഇരുട്ടറയാണ്. കേട്ടിടത്തോളം ഞെട്ടിപ്പിക്കുന്ന സ്ഥിതിയാണ്. ഗുജറാത്തില്‍ അഹമ്മദാബാദിലുള്ള സിവില്‍ ആശുപത്രിയില്‍ കോവിഡ് രോഗികളുടെ ദയനീയാവസ്ഥയാണ് ഗുജറാത്ത് ഹൈക്കോടതി പരിശോധിച്ചത്. ഒരു പൊതുതാത്പര്യ ഹര്‍ജിയായിരുന്നു.

പരിതാപകരമായ അവസ്ഥയാണ് ഈ ആശുപത്രിയിലുള്ളതെന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ട് ഹൈക്കോടതി പറഞ്ഞു. ഈ നാട്ടില്‍ ആരോഗ്യമന്ത്രിയുണ്ടോ എന്ന ഹൈക്കോടതി ചോദിച്ചു. ആരോഗ്യമന്ത്രി നിതിന്‍ പട്ടേലിനെ ശക്തിയായ ഭാഷയില്‍ കോടതി വിമര്‍ശിച്ചു.

ആരോഗ്യപരിപാലനത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണം. ഇന്ത്യ ഒരു ക്ഷേമ രാഷ്ട്രമാണ്. അതിനാല്‍ ജനക്ഷേമം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കണം. പക്ഷെ അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലെ സ്ഥിതി ദയനീയമാണ്. പരിതാപകരമെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. നിലവാരം ഉയര്‍ത്താന്‍ അടിയന്തര നടപടിക്ക് ഹൈക്കോടതി ഉത്തരവിട്ടു.

കോവിഡ് മൂലം 377 രോഗികള്‍ ഗുജറാത്തില്‍ മരിച്ചു. ആശുപത്രിയുടെ നിലവാരം ദയനീയമായതിന് ഉത്തരവാദികള്‍ ആരെന്ന് കോടതി തിരക്കി. സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമാണ് വീഴ്ചക്ക് കാരണമെന്ന് ഹൈക്കോടതി പറഞ്ഞു.

Content Highlights: Gujarat High court criticize state government for covid 19 facilities