പിരിവെടുത്ത് വരുന്നവര്‍ എങ്ങനെ സ്വന്തം ചെലവില്‍ ക്വാറന്റൈനില്‍ കഴിയും?- പി.കെ കുഞ്ഞാലിക്കുട്ടി

ക്വാറന്റൈന്‍ സൗകര്യം സര്‍ക്കാര്‍ തന്നെ ഒരുക്കണം. അതിന് കഴിയില്ലെങ്കില്‍ പറയണം.

https://www.mathrubhumi.com/polopoly_fs/1.658478.1447065019!/image/image.jpg_gen/derivatives/landscape_894_577/image.jpg

മലപ്പുറം: ജോലി നഷ്ടപ്പെട്ട് ഭക്ഷണത്തിന് പോലും വകയില്ലാതെ പിരിവെടുത്ത് ടിക്കറ്റെടുത്ത് നാട്ടില്‍ വരുന്നവര്‍ എങ്ങനെ  നാട്ടിലെത്തി സ്വന്തം ചെലവില്‍ ക്വാറന്റൈനില്‍ കഴിയുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി.

ക്വാറന്റൈന്‍ സൗകര്യം സര്‍ക്കാര്‍ തന്നെ ഒരുക്കണം. അതിന് കഴിയില്ലെങ്കില്‍ സര്‍ക്കാര്‍ പറയണം. സഹായിക്കാന്‍ പല സംഘടനകളും ഉണ്ടാകുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

ജോലി നഷ്ടപ്പെട്ടവര്‍ക്ക് ആറു മാസത്തെ ശമ്പളം കൊടുക്കുമെന്ന് ലോക കേരള സഭയുടെ സമയത്ത് മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ്. ബജറ്റ് വിഹിതമായും സ്‌പെഷ്യല്‍ ഫണ്ടായും സംസ്ഥാന സര്‍ക്കാറിന് കേന്ദ്രം പണം നല്‍കിയിട്ടുണ്ട്. ആളുകള്‍ സംഭാവനയായും പണം നല്‍കി. ഇതെല്ലാം ഇക്കാര്യങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

പ്രവാസികള്‍ അനുവഭിക്കുന്ന മാനസിക വിഷമം സര്‍ക്കാര്‍ മനസ്സിലാക്കിയിട്ടില്ല. പുതിയ തീരുമാനത്തില്‍ പ്രവാസികള്‍ ആരും വരാതാവുമെന്നും അവിടെ കിടന്ന് മരിക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Content Highlights: PK Kunjalikkutty on Gukf returnees Qurantine