മകള്‍ക്ക് കോവിഡ് ഉണ്ടായിരുന്നില്ല, ചികിത്സാപിഴവ് സമ്മതിക്കണം; ആരോപണവുമായി മലപ്പുറത്തെ ദമ്പതികള്‍

പിഴവ് മറച്ച് വെക്കാനാണ് ശ്രമിക്കുന്നത്

https://www.mathrubhumi.com/polopoly_fs/1.4774816.1590044098!/image/image.jpg_gen/derivatives/landscape_894_577/image.jpg

മലപ്പുറം: നാല് മാസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരേ ആരോപണവുമായി മലപ്പുറത്തെ ദമ്പതികള്‍. മഞ്ചേരി പയ്യനാട് വടക്കാങ്ങര പറമ്പില്‍ അഷറഫിന്റെയം ആസിഫയുടെയും മകള്‍ നൈഫ ഫാത്തിമ മരിച്ച സംഭവത്തിലാണ് സര്‍ക്കാരിനെതിരേ ഗുരുതര ആരോപണവുമായി രക്ഷിതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തിയത്.

മകള്‍ക്ക് കോവിഡ് ഉണ്ടായിരുന്നില്ലെന്നും ചികിത്സയില്‍ പിഴവ്  പറ്റിയിട്ടുണ്ടെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. നൈഫ ഫാത്തിമയുടെ ആദ്യ ടെസ്റ്റില്‍ ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് ആലപ്പുഴ വൈറോളി ഇന്‍സ്റ്റിറ്റ്യൂട്ടിലും പരിശോധന നടത്തി. അവിടെ നിന്നുള്ള ഫലവും നെഗറ്റീവായിരുന്നു. മരിച്ച ശേഷം നടത്തിയ ഫലവും നെഗറ്റീവായി. അതുകൊണ്ട് തന്നെ മകള്‍ക്ക് കോവിഡ് ഉണ്ടായിരുന്നില്ലെന്ന് തന്നെയാണ് തങ്ങള്‍ ഇപ്പോഴും  വിശ്വസിക്കുന്നതെന്നും അഷ്‌റവും ആസിഫയും വാര്‍ത്താസമ്മേളളനത്തില്‍ ചൂണ്ടിക്കാട്ടി.

ചികിത്സാ പിഴവ് സംഭവിച്ചുവെന്ന് സര്‍ക്കാര്‍ സമ്മതിക്കാന്‍ തയ്യാറാവണം. പകരം പിഴവ് മറച്ച് വെക്കാനാണ് ശ്രമിക്കുന്നത്. മരണ ശേഷം മാതാപിതാക്കള്‍ അടക്കം 33 പേരെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇതും വെറുതെയായിരുന്നുവെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.

Content Highlights: Covid19 Lockdown four month old infant died in kozhikode