ബെവ്ക്യു ആപ്പ് ഏങ്ങനെ ഉപയോഗിക്കാം ?
ബെവ്ക്യൂ ആപ്പിന് ഗൂഗിളിന്‍റെ അനുമതി ലഭിച്ചു എന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ആപ്പിന്‍റെ പ്രവര്‍ത്തന രീതിവിശദമാക്കുന്ന നടപടിക്രമം ആപ്പ് നിര്‍മ്മിച്ച കമ്പനിയായ ഫെയര്‍കോഡ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് പ്രസിദ്ധീകരിച്ചു. ആപ്പിന്‍റെ ബീറ്റാ വേര്‍ഷൻ തയ്യാറായെന്നും ഒരു ദിവസത്തിനകം പ്ലേസ്റ്റോറില്‍ ആപ്പ് ലഭ്യമാകുമെന്ന വാര്‍ത്തകള്‍ വന്നതിന് പുറകേയായിരുന്നു ആപ്പിന്‍റെ പിഡിഎഫ് ഫയല്‍ ഫയര്‍ കോഡ് പ്രസിദ്ധീകരിച്ചത്. ഇന്ന് ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാകുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.