സംസ്ഥാനത്ത് കൂടുതല്‍ റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറുകള്‍ തുറക്കും
തിരുവനന്തപുരത്ത് എട്ട് റിസര്‍വേഷന്‍ കൗണ്ടറുകള്‍ ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് റെയില്‍വേ കൂടുതല്‍ റിസര്‍വേഷന്‍ കൗണ്ടറുകള്‍ തുറക്കുന്നു. തിരുവനന്തപുരത്ത് എട്ട് റിസര്‍വേഷന്‍ കൗണ്ടറുകള്‍ ആരംഭിക്കും. കൂടുതല്‍ സ്റ്റേഷനുകളില്‍ റിസര്‍വേഷന്‍ കൗണ്ടറുകള്‍ തുടങ്ങാനും തീരുമാനമായിട്ടുണ്ട്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് നിലവില്‍ റിസര്‍വേഷന്‍ കൗണ്ടറുകള്‍ ആരംഭിച്ചത്. തിരുവനന്തപുരത്തെ 10 കൗണ്ടറുകളില്‍ എട്ടെണ്ണം തുറക്കും.നിയന്ത്രണങ്ങളോടെയായിരിക്കും ഇത് ആരംഭിക്കുക.
തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, ആലപ്പുഴ , കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം സ്‌റ്റേഷനുകളില്‍ കൂടി റിസര്‍വേഷന്‍ കൗണ്ടറുകള്‍ ആരംഭിക്കും. ഈ സ്‌റ്റേഷനുകളില്‍ രാവിലെ 9 മുതല്‍ 5വരെയായിരിക്കും റിസര്‍വേഷന്‍ കൗണ്ടറുകള്‍ തുറന്നു പ്രവര്‍ത്തിക്കുക.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലും എറണാകുളം സൗത്തിലും രാവിലെ 8 മുതല്‍ രാത്രി എട്ട് വരെ കൗണ്ടറുകള്‍ തുറന്നു പ്രവര്‍ത്തിക്കും. റീ ഫണ്ടിനുള്ള കാലാവധി ആറ് മാസത്തേക്ക് ദീര്‍ഘിപ്പിച്ചിട്ടുണ്ട്. അതിനാൽ റീഫണ്ടിനായി ആരും തിരക്കുകൂട്ടി വരേണ്ടതില്ലെന്നും അറിയിച്ചിട്ടുണ്ട്. നേരത്തെ റീഫണ്ട് സൗകര്യം താത്ക്കാലികമായി എടുത്തുമാറ്റിയിരുന്നു
content highlights: More Railway reservation counters open in Kerala