ഗൂഗിളിന്റെ ഓഫീസുകള്‍ ജൂലായ് ആറുമുതല്‍ തുറക്കും; ജീവനക്കാര്‍ക്കെല്ലാം 75,000 രൂപവീതം നല്‍കും

സെപ്റ്റംബറോടെ ഓഫീസുകളുടെ പ്രവര്‍ത്തനം 30ശതമാനമെങ്കിലും പുനഃരാരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സിഇഒ സുന്ദര്‍ പിച്ചായ് പറഞ്ഞു.

https://www.mathrubhumi.com/polopoly_fs/1.4316840.1574873855!/image/image.jpg_gen/derivatives/landscape_894_577/image.jpg
Photo - AFP

സാന്‍ഫ്രാന്‍സിസ്‌കോ: ജൂലായ് ആറുമുതല്‍ ഗൂഗിളിന്റെ വിവിധ രാജ്യങ്ങളിലുള്ള ഓഫീസുകള്‍ തുറക്കും. പരിമിതമായ ജീവനക്കാരെവെച്ചായിരിക്കും ഓഫീസുകള്‍ പ്രവര്‍ത്തിക്കുക.

വീട്ടിലിരുന്ന് ജോലിചെയ്യാനുള്ള സൗകര്യമൊരുക്കുന്നതിന് ജീവനക്കാര്‍ക്കെല്ലാം 75,000 രൂപവീതം(1000 ഡോളര്‍)നല്‍കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 

സെപ്റ്റംബറോടെ ഓഫീസുകളുടെ പ്രവര്‍ത്തനം 30ശതമാനമെങ്കിലും പുനഃരാരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സിഇഒ സുന്ദര്‍ പിച്ചായ് പറഞ്ഞു.

കലണ്ടര്‍വര്‍ഷത്തില്‍ ചുരുക്കം ജീവനക്കാര്‍മാത്രമായിരിക്കും ഓഫീസിലെത്തി പ്രവര്‍ത്തിക്കുകയെന്നും  അദ്ദേഹം വ്യക്തമാക്കി. വര്‍ഷവസാനമാകുന്നതോടെ എല്ലാജീവനക്കാര്‍ക്കും ഓഫീസിലേയ്ക്ക് തിരിച്ചെത്താന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.  

Google gives workers ₹75,000 each, to reopen offices from 6 July