കൊവിഡ്-19 : ആരോഗ്യവിദഗ്ധരുമായി രാഹുല്‍ ഗാന്ധി നടത്തിയ സംഭാഷണം ഇന്ന് പുറത്തുവിടും
by Jaihind News Bureauകൊവിഡ് മഹാമാരിയിൽ പൊതു ആരോഗ്യ വിദഗ്ധൻ പ്രൊഫസർ ആശിഷ് ഝാ, സ്വീഡിഷ് പകർച്ചവ്യാധി വിദഗ്ധന്‍ ജൊഹാൻ ഗീസെക്കെ എന്നിവരുമായി രാഹുൽ ഗാന്ധി നടത്തിയ സംഭാഷണം രാവിലെ 10 മണിക്ക് കോണ്‍ഗ്രസ് പുറത്തുവിടും. കൊവിഡ് മഹാമാരിയുടെ സ്വഭാവം, പരീക്ഷണ തന്ത്രങ്ങൾ ഉൾപ്പെടെ ചർച്ചയാകും. നേരത്തെ മുൻ ആർ.ബി.ഐ ഗവർണർ രഘുറാം രാജൻ, നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജി എന്നിവരുമായുള്ള രാഹുൽ ഗാന്ധിയുടെ സംഭാഷണങ്ങൾ കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു.
സംഭാഷണത്തിന്‍റെ വീഡിയോ ബുധനാഴ്ച രാവിലെ 10 മണിക്ക് കോണ്‍ഗ്രസ് പുറത്തുവിടും. കൊവിഡ് മഹാമാരിയെ നേരിടാന്‍ സാമ്പത്തികം, സാമൂഹികം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിലെ ആഗോള വിദഗ്ധരുമായി രാഹുല്‍ ഗാന്ധി ആശയവിനിമയം നടത്തിവരികയാണ്. കൊവിഡ് 19 വൈറസിന്‍റെ സ്വഭാവം, പരീക്ഷണ തന്ത്രങ്ങൾ, കൊവിഡിന് ശേഷമുള്ള ലോകം തുടങ്ങി നിരവധി വിഷയങ്ങൾ ഉള്‍ക്കൊള്ളിച്ചതാണ് ഇന്ന് പുറത്തുവിടാനിരിക്കുന്ന വീഡിയോ എന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു.
ആശിഷ് ഝാ ലോക്ക്ഡൗണിനെ അനുകൂലിക്കുകയും ജൊഹാൻ ഗീസെക്കെ ഇതിനെ എതിർക്കുകയും ചെയ്യുന്നവരാണ്.