24 മണിക്കൂറിനിടെ 6387 പുതിയ കേസുകള്‍; 170 മരണം; രാജ്യത്ത് ഒന്നരലക്ഷം കവിഞ്ഞ് കൊവിഡ് രോഗികള്‍
by ന്യൂസ് ഡെസ്ക്ന്യൂദല്ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6387 പേര്‍ക്ക് കൂടി കൊവിഡ്. 170 പേരാണ് ഇന്നലെ മാത്രം ഇന്ത്യയില്‍ മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 1,51,767 ആയി.
ഇതില്‍ 64,425 പേര്‍ക്ക് അസുഖം ഭേദമായി. 83004 പേര്‍ ചികിത്സയില്‍ തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത് 4337 പേരാണ്. ഇന്നലെയാണ് ഇതില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്.
മെയ് 21 ന് ശേഷം തുടര്‍ച്ചയായ എല്ലാ ദിവസങ്ങളിലും 6000ത്തിന് മുകളിലാണ് കൊവിഡ് കേസുകള്‍. ലോകത്ത് കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട രാജ്യങ്ങളില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ ഇപ്പോഴുള്ളത്.
മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ദല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയില്‍ മാത്രം 50000ത്തിലധികം കൊവിഡ് കേസുകളാണ് ഉള്ളത്.
ഇതുവരെ ലോകവ്യാപകമായി 56,81,655 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3,52156 പേരാണ് മരണപ്പെട്ടത്. 24,30,517 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക