കൊവിഡ് പരിശോധന: മാർഗനിർദ്ദേശ പട്ടിക പുതുക്കി ഐസിഎംആര്‍; സെക്യൂരിറ്റി ജീവനക്കാരെയും വഴിയോരക്കച്ചവടക്കാരെയും ആദ്യം തന്നെ പരിശോധനക്ക് വിധേയമാക്കണം, രോഗവ്യാപനത്തിന്റെ തെളിവാണ് പുതിയ നിർദ്ദേശമെന്നും സൂചന

by

ന്യൂഡെൽഹി: (www.kvartha.com 27.05.2020) പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന സെക്യൂരിറ്റി ജീവനക്കാർ, വഴിയോരക്കച്ചവടക്കാർ തുടങ്ങിയവരെ ആദ്യം തന്നെ കോവിഡ് ടെസ്റ്റിന് വിധേയരാക്കണമെന്ന് ഐസിഎംആർ. ചെക്ക് പോയിന്റുകളിലെ പോലീസ് ഉദ്യോഗസ്ഥർ, ബിൽഡിംഗ് സെക്യൂരിറ്റി ഗാർഡുകൾ, എയർപോർട്ട് സ്റ്റാഫ്, ബസ് ഡ്രൈവർമാർ, പച്ചക്കറി വഴിയോര കച്ചവടക്കാർ, ഫാർമസിസ്റ്റുകൾ എന്നിവരെയാണ് ലക്ഷണങ്ങൾ കാണിക്കുന്ന മുറയ്ക്ക് ആദ്യം പരിശോധനക്ക് വിധേയമാക്കേണ്ടതെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കുന്നത്. ആരോഗ്യ പ്രവർത്തകർ, പാരാമെഡിക്കൽ ജീവനക്കാർ, മടങ്ങിവരുന്ന കുടിയേറ്റക്കാർ എന്നിവർക്ക് പുറമേയാണ് പുതിയ നിർദ്ദേശം.
ടെസ്റ്റിന് വിധേയരാകേണ്ടവരുടെ മാർഗ്ഗനിർദേശ പട്ടിക ഐസിഎംആർ പുതുക്കിയിട്ടുണ്ട്. ഇത് പ്രകാരം രോഗലക്ഷണങ്ങൾ കാണിക്കുന്ന ആരോഗ്യ പ്രവർത്തകരും മറ്റു പ്രവർത്തകരും ടെസ്റ്റിന് വിധേയരാകേണ്ടതുണ്ട്. ആരോഗ്യ പ്രവർത്തകർ നേരത്തെ കോവിഡ് ടെസ്റ്റിന്റെ മുൻഗണനാ പട്ടികയിൽ ഉണ്ടായിരുന്നു. എന്നാൽ വഴിയോര പച്ചക്കറി കച്ചവടക്കാരെ ഉൾപ്പെടുത്തിയത് വലിയ ഒരു നീക്കമാണ്. കോവിഡ് എത്രത്തോളം വ്യാപകമായി എന്നതിന്റെ സൂചനയാണ് വരുത്തിയ മാറ്റം സൂചിപ്പിക്കുന്നത്.

https://1.bp.blogspot.com/-1aJ-z8rjPjQ/Xs4nDBs0pmI/AAAAAAABdYI/nEJ14GsG1tUaq_evWSpdp8RxeGIPLrXwwCLcBGAsYHQ/s1600/ICMR-1.jpg

പാരാമെഡിക്കൽ ജീവനക്കാർക്കും ആരോഗ്യ പരിപാലന തൊഴിലാളികൾക്കും പുറമെ, സ്വകാര്യ, സർക്കാർ കെട്ടിടങ്ങളിലെ സെക്യൂരിറ്റി ജീവനക്കാർ ചെക്ക്പോസ്റ്റുകൾ / റോഡുകൾ കൈകാര്യം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർ, എയർപോർട്ട് ജീവനക്കാർ, കുടിയൊഴിപ്പിക്കലിൽ ഉൾപ്പെട്ട എയർ ഇന്ത്യ ടീം, സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികൾ, ബസ് ഡ്രൈവർമാർ, അനുബന്ധ സ്റ്റാഫ്, ഫാർമസിസ്റ്റ്, പച്ചക്കറി കച്ചവടക്കാർ, ബാങ്ക് ജീവനക്കാർ എന്നിവരാണ് പുതിയ മാർഗനിർദ്ദേശപ്രകാരം പരിശോധനക്ക് വിധേയരാകേണ്ടവരുടെ മുൻനിരപട്ടികയിൽ ഉള്ളത്.

https://1.bp.blogspot.com/-qxpI4br8jQA/Xs4nV-PC6EI/AAAAAAABdYQ/3HrGxh2bZucabp6982HuGEZZ1tD8BboigCLcBGAsYHQ/s1600/ICMR-2.jpg

ഇന്ത്യയിൽ 70% കേസുകളും നഗരങ്ങളിലാണ്. മരണവും കൂടുതൽ നഗങ്ങളിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുതുതായുള്ള ഹോട്ടസ്പോട്ടുകൾ തിരിച്ചറിയുക എന്ന ലക്ഷ്യം കൂടിയുണ്ട് മുൻഗണനാക്രമം പരിഷ്കരിച്ചതിനു പിന്നിൽ. പ്രതിദിന ടെസ്റ്റിംഗ് കപ്പാസിറ്റി രണ്ടുലക്ഷമായി ഉയർത്താൻ ഐസിഎംആർ ലക്ഷ്യമിടുന്നതിന്റെ ഭാഗം കൂടിയായാണ് പരിഷ്കരണം. അടിസ്ഥാന സൗകര്യങ്ങൾ കുറവുള്ള കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ ടെസ്റ്റുകൾ ഇനി പ്രതീക്ഷിക്കുന്നുണ്ട്. ബീഹാറിലും ഒഡീഷയിലും 17 ടെസ്റ്റിംഗ് ലബോറട്ടറികളും ഉത്തർപ്രദേശിൽ 27 ഉം പശ്ചിമ ബംഗാളിൽ 36 ഉം വീതവും സ്ഥാപിക്കുന്നുണ്ട്.

Summary: ICMR releases revised guidelines for Covid-19 testing