അയോധ്യയില്‍ ശ്രീരാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം, 270 അടി ഉയരത്തിലാണ് ക്ഷേത്രം, നിര്‍മാണം ആരംഭിച്ചതായി രാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍

by

ലഖ്‌നൗ: (www.kvartha.com 27.05.2020) അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണത്തിന് തുടക്കം. രാമക്ഷേത്ര നിര്‍മാണം ആരംഭിച്ചതായി രാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ത് നൃത്യ ഗോപാല്‍ദാസ് പ്രഖ്യാപിച്ചു. രാംലല്ലയില്‍ പൂജ നടത്തിയശേഷമായിരുന്നു പ്രഖ്യാപനം. 67 ഏക്കറില്‍ 270 അടി ഉയരത്തിൽ നാഗരശൈലിയിലാണ് രാമക്ഷേത്രം നിര്‍മ്മിക്കുക. ക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായി അയോധ്യയിലെ രാം ലല്ല (രാമവിഗ്രഹം) മാറ്റി സ്ഥാപിച്ചിരുന്നു. സ്ഥലത്തെ അവശിഷ്ടങ്ങള്‍ നീക്കി ഭൂമി നിരപ്പാക്കുന്ന ജോലി നേരത്തെ തുടങ്ങിയിരുന്നു. നൂറ്റാണ്ടോളം നീണ്ട അയോധ്യ ഭൂമിതര്‍ക്കം അവസാനിപ്പിച്ച്‌ കഴിഞ്ഞ നവംബറിലാണ് തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. അയോധ്യയില്‍ രാമക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മ്മിച്ചത് എന്ന വാദവും അയോധ്യയില്‍ നൂറ്റാണ്ടുകള്‍ മുമ്പേ പള്ളിയുണ്ടായിരുന്നുവെന്ന വാദവും സുപ്രീംകോടതി തള്ളി.

https://1.bp.blogspot.com/-KFfvHAK-E6w/Xs4P58ymm8I/AAAAAAABdXw/LxRgsD46GMoA6jP7vKDMjGU_Hk6I0EfqwCLcBGAsYHQ/s1600/AYODHYA-1.jpg

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് ഭാഗികമായി അംഗീകരിച്ച കോടതി ബാബ്‌റി മസ്ജിദ് നിലനില്‍ക്കുന്ന ഭൂമിക്ക് താഴെ മറ്റൊരു നിര്‍മ്മിതിയുണ്ടെന്നും എന്നാല്‍ ഇത് ഇസ്ലാമികമായ ഒരു നിര്‍മ്മിതിയല്ലെന്നും നിരീക്ഷിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ഒരു ട്രസ്റ്റ് രൂപീകരിച്ച്  ഉപാധികളോടെ ക്ഷേത്രം നിർമ്മിക്കാൻ കോടതി അനുവാദം നൽകിയത്. 1993-ലെ അയോധ്യ ആക്ട് പ്രകാരം മുസ്ലീങ്ങൾക്ക് അയോധ്യയിൽ തന്നെ മറ്റൊരിടത്ത് ഏറ്റവും അനുയോജ്യമായ അഞ്ചേക്കർ ഭൂമി കണ്ടെത്തി നൽകി പുതിയ പള്ളി നിർമ്മിക്കാൻ വേണ്ട സാഹചര്യമൊരുക്കണമെന്നും കോടതി ഉത്തരവിൽ നിർദ്ദേശിച്ചു. ഈ നടപടികളുടെ മേൽനോട്ടം കേന്ദ്രസർക്കാരോ യുപി സർക്കാരോ വഹിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

Summary: Construction Of Ram Mandir At Janmabhoomi Site Begins, Trust Chief Announces After Puja