ദുബായില്‍ ഓഫീസുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി

https://www.mathrubhumi.com/polopoly_fs/1.4161690.1569866476!/image/image.jpg_gen/derivatives/landscape_894_577/image.jpg
representational image, photo: Pixabay

ദുബായ്: ദുബായില്‍ ഓഫീസുകളുടെ പ്രവര്‍ത്തനം  പഴയപടിയായി. പകുതി ജീവനക്കാരുമായി സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ദുബായ് സാമ്പത്തിക വകുപ്പ് അനുമതി നല്‍കിയതിനെ തുടര്‍ന്നാണിത്. ഓഫീസുകള്‍ക്കകത്തും  സാമൂഹിക അകലം പാലിക്കണം. ലിഫ്റ്റുകള്‍  സാമൂഹിക അകലം പാലിക്കുന്ന രീതിയില്‍  സജ്ജീകരിച്ചു.  ജനജീവിതം സാധാരണ നിലയിലായതോടെ യുഎഇയിലെ വിവിധ റോഡുകളില്‍ മാസങ്ങള്‍ക്ക് ശേഷം ഗതാഗത കുരുക്കും റിപ്പോട്ട് ചെയ്തു.

പൊതുഗതാഗതം പൂര്‍ണ്ണ തോതില്‍ സജ്ജമായി. ദുബായ് മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ അരമണിക്കൂര്‍ മുമ്പേ സ്റ്റേഷനുകളില്‍ എത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുറത്തിറങ്ങുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. രാത്രി 11 മണി മുതല്‍ 6 മണിവരെ അണുനശീകരണ പ്രവര്‍ത്തനം തുടരുന്നുണ്ട്. ഈ സമയങ്ങളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങാന്‍ പാടില്ല.