നഷ്ടംതുടരുന്നു; സെന്‍സെക്‌സ് 73 പോയന്റ് താഴ്ന്നു
ഡാബര്‍ ഇന്ത്യ, സണ്‍ ഫാര്‍മ, യുണൈറ്റഡ് സ്പിരിറ്റ്‌സ് തുടങ്ങിയ കമ്പനികള്‍ ഉള്‍പ്പടെ 22 കമ്പനികളാണ് ഇന്ന് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം പുറത്തുവിടുന്നത്.
മുംബൈ: ഓഹരി വിപണിയില്‍ നഷ്ടംതുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 116 പോയന്റ് ഉയര്‍ന്നെങ്കിലും താമസിയാതെ നഷ്ടത്തിലായി.
സെന്‍സെക്‌സ് 73 പോയന്റ് നഷ്ടത്തില്‍ 39540ലും നിഫ്റ്റി 18 പോയന്റ് താഴ്ന്ന് 9005ലുമാണ് വ്യാപാരം നടക്കുന്നത്.
ഹിന്‍ഡാല്‍കോ, യുപിഎല്‍, ടാറ്റ മോട്ടോഴ്‌സ്, കൊട്ടക് മഹീന്ദ്ര, എല്‍ആന്‍ഡ്ടി, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, സിപ്ല, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
എംആന്‍ഡ്എം, ഐടിസി, ടൈറ്റന്‍ കമ്പനി, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഫിനാന്‍സ്, എന്‍ടിപിസി, എച്ച്‌സിഎല്‍ ടെക്, ഐഷര്‍ മോട്ടോഴ്‌സ്, ഐഒസി, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഡാബര്‍ ഇന്ത്യ, സണ്‍ ഫാര്‍മ, യുണൈറ്റഡ് സ്പിരിറ്റ്‌സ് തുടങ്ങിയ കമ്പനികള്‍ ഉള്‍പ്പടെ 22 കമ്പനികളാണ് ഇന്ന് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം പുറത്തുവിടുന്നത്.