പലിശ കുറച്ചു; പുതുക്കിയ പെന്‍ഷന്‍ പ്ലാനില്‍ എല്‍ഐസി വഴിചേരാം

10 വർഷത്തെ കാലാവധിയിൽ 60 വയസ്സ് കഴിഞ്ഞവർക്ക് പോളിസിയിൽ നിക്ഷേപിക്കാവുന്നതാണ്. പെൻഷൻ പ്രതിമാസമായോ, ത്രൈമാസമായോ, അർധ വാർഷികമായോ, വാർഷികമായോ നിക്ഷേപകന് ലഭ്യമാണ്.

https://www.mathrubhumi.com/polopoly_fs/1.1771407.1505152900!/image/image.jpg_gen/derivatives/landscape_894_577/image.jpg

കൊച്ചി: മുതിർന്ന പൗരൻമാർക്ക് പെൻഷൻ കിട്ടുന്ന പദ്ധതിയായ ‘പ്രധാനമന്ത്രി വയവന്ദന യോജന’യുടെ പുതുക്കിയ സ്കീം അവതരിപ്പിച്ചു. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽ.ഐ.സി.) വഴിയാണ് 'പ്രധാനമന്ത്രി വയവന്ദന യോജന' (പി.എം.വി.വി.വൈ.) എന്ന സ്കീം നടപ്പിലാക്കുന്നത്.

10 വർഷത്തെ കാലാവധിയിൽ 60 വയസ്സ് കഴിഞ്ഞവർക്ക് പോളിസിയിൽ നിക്ഷേപിക്കാവുന്നതാണ്. പെൻഷൻ പ്രതിമാസമായോ, ത്രൈമാസമായോ, അർധ വാർഷികമായോ, വാർഷികമായോ നിക്ഷേപകന് ലഭ്യമാണ്.

ഈ സ്കീം പ്രകാരം 15 ലക്ഷം രൂപയാണ് പരമാവധി തുക. 2021 മാർച്ച് 31 വരെ മാസം 7.4 നാല് ശതമാനം നേട്ടമാണ് ലഭിക്കുക.

ഈ സ്കീമിൽ നിക്ഷേപിച്ച തുകയത്രയും കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപകന് മടക്കി ലഭിക്കും. ഇടയ്ക്കുെവച്ച് നിക്ഷേപകന്റെ മരണം സംഭവിക്കുകയാണെങ്കിൽ തുക അവകാശിക്ക് ലഭിക്കും.

മൂന്നു വർഷം കഴിയുമ്പോൾ നിക്ഷേപിച്ച തുകയുടെ പരമാവധി 75 ശതമാനം ലോണായി ലഭിക്കാൻ അർഹതയുണ്ട്. പോളിസി 2023 മാർച്ച് 31 വരെ ഓൺലൈൻ ആയോ ഓഫ്‌ ലൈനായോ വാങ്ങാവുന്നതാണ്.