ഇന്നു മന്ത്രിസഭാ യോഗത്തിനു ശേഷം ഔദ്യോഗിക പ്രഖ്യാപനം; മദ്യവില്‍പ്പന നാളെ മുതല്‍, നഷ്ടമെന്നു ബാറുകളും ക്ലബുകളും

by
https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/398773/beverages.jpg

തിരുവനന്തപുരം: ഓണ്‍െലെനിലൂടെ മദ്യം ബുക്ക് ചെയ്യാനുള്ള ബെവ്ക്യു ആപ്പിന് ഗൂഗിളിന്റെ അനുമതി. ആപ്പ് ഉടന്‍ പ്ലേസ്‌റ്റോറില്‍ ലഭ്യമാകും. ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും 301 ഔട്ട്‌ലെറ്റുകളിലൂടെയും ബാറുകളിലൂടെയും ബിയര്‍-െവെന്‍ പാര്‍ലറുകളിലൂടെയും മദ്യവിതരണം നാളെ തുടങ്ങാനായേക്കും. ഇന്നു മന്ത്രിസഭാ യോഗത്തിനു ശേഷം എക്‌െസെസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഔദ്യോഗികമായി ഇക്കാര്യം അറിയിക്കും. ബാര്‍, ബിയര്‍-െവെന്‍ പാര്‍ലര്‍, മദ്യ ലൈസന്‍സുള്ള ക്ലബുകള്‍ എന്നിവിടങ്ങളിലും പാഴ്‌സലായാകും മദ്യം ലഭിക്കുക.

സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ്-കേരള (ഐ.ഐ.ഐ.ടി.എം.കെ)യുടെ സുരക്ഷാ പരിശോധനയ്ക്കു ശേഷമാകും ആപ്പ് പ്ലേസ്‌റ്റോറില്‍ ലഭ്യമാക്കുക. ആവശ്യമുള്ളവര്‍ക്കു ഡൗണ്‍ലോഡ് ചെയ്യാം. ജി.പി.എസ്. സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്പിലൂടെ ഒരാള്‍ക്ക് 10 ദിവസത്തിനുള്ളില്‍ മൂന്നു ലിറ്റര്‍ വരെ മദ്യം വാങ്ങാം. 20 ലക്ഷം പേരെങ്കിലും ഡൗണ്‍ലോഡ് ചെയ്യുമെന്നാണു കരുതുന്നത്. ഒരേസമയം 35 ലക്ഷം പേര്‍ ആപ്പ് ഉപയോഗിച്ചാലും പ്രശ്‌നമുണ്ടാകില്ലെന്ന് അധികൃതര്‍ അവകാശപ്പെടുന്നു.

കൊച്ചി ആസ്ഥാനമായ ഫയര്‍കോഡ് ഐടി സൊല്യൂഷന്‍സാണ് ബെവ്ക്യു വെര്‍ച്വല്‍ക്യൂ ആപ്പ് തയാറാക്കിയത്. ഉപയോഗിക്കേണ്ട രീതി വ്യക്തമാക്കുന്ന വീഡിയോ ആപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ആപ്പിലൂടെയും എസ്.എം.എസിലൂടെയും മദ്യം ബുക്ക് ചെയ്യാം. വിര്‍ച്വല്‍ ക്യൂ ആപ്പിന് ചെലവായത് 2,84,203 രൂപയാണ്. ഒരു വര്‍ഷത്തെ വാറന്റി ചാര്‍ജ് ഉള്‍പ്പെടുന്നതാണ് തുക.

വാറന്റി കാലാവധി കഴിഞ്ഞുള്ള വാര്‍ഷിക അറ്റകുറ്റപ്പണിക്ക് രണ്ടു ലക്ഷം രൂപ നല്‍കണം. ഉപഭോക്താക്കള്‍ക്ക് അയയ്ക്കുന്ന എസ്.എം.എസിന് 12 െപെസയാണു വാല്യു ഫസ്റ്റ് ഡിജിറ്റല്‍ മീഡിയ എന്ന കമ്പനി ഈടാക്കുന്നത്. സ്വീകരിക്കുന്ന എസ്.എം.എസിന് മൂന്നു െപെസ. എസ്.എം.എസ്. സേവനത്തിന് മാസവാടക 2,000 രൂപ. പേരും ഫോണ്‍ നമ്പരും സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളവും (സ്ഥലപ്പേര്, പിന്‍കോഡ്, ലൊക്കേഷന്‍ എന്നിവയിലേതെങ്കിലും) നല്‍കിയാണു ബുക്ക് ചെയ്യേണ്ടത്. ആപ്പ് വഴി മദ്യത്തിന്റെ ബ്രാന്‍ഡ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കാനാകില്ല.

ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ടോക്കണുമായി അതില്‍ പറഞ്ഞിട്ടുള്ള സമയത്ത് നിര്‍ദിഷ്ട വില്‍പ്പനകേന്ദ്രത്തില്‍ ചെല്ലണം. അവിടെ ബ്രാന്‍ഡ് തെരഞ്ഞെടുത്ത് പണമടച്ചു വാങ്ങാം. ഒരു തവണ ബുക്ക് ചെയ്താല്‍ നാലു ദിവസം കഴിഞ്ഞേ വീണ്ടും മദ്യം ബുക്ക് ചെയ്യാനാകൂ. അതിനിടെ, ബാറുകള്‍ വഴിയുളള മദ്യവില്‍പ്പന നഷ്ടക്കച്ചവടമാകുമെന്നു ബാര്‍ ഉടമകളും ക്ലബ് നടത്തിപ്പുകാരും പറയുന്നു. ഉയര്‍ന്ന ഫീസ് നല്‍കി െലെസന്‍സ് നേടിയ ശേഷം സര്‍ക്കാര്‍ വിലയില്‍ മദ്യം വിറ്റാല്‍ കോടികളുടെ നഷ്ടമാണ് ഉണ്ടാകുകയെന്നാണു നിലപാട്.

ബെവ്ക്യു ആപ്പിലൂടെ ടോക്കണെടുക്കുന്നവര്‍ക്കായി രാവിലെ ഒമ്പത് മുതല്‍ െവെകിട്ട് അഞ്ചുവരെയാകും മദ്യവില്‍പ്പന. മദ്യശാലകള്‍ക്കു മുന്നില്‍ തെര്‍മല്‍ സ്‌കാനറുകള്‍ ഉപയോഗിച്ച് പരിശോധന നടത്തും. രോഗലക്ഷണങ്ങളുള്ളവര്‍ക്കും അനുമതിയുണ്ടാകില്ല. ഇ-ടോക്കണ്‍ ഇല്ലാത്തവരെ മദ്യശാലകള്‍ക്കു സമീപം വരാന്‍ അനുവദിക്കില്ല. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് നിയമപ്രകാരം പരമാവധി മൂന്നു ലിറ്റര്‍ മദ്യമാണു െകെവശംവയ്ക്കാന്‍ കഴിയുക. വെര്‍ച്വല്‍ ക്യൂ വഴി വരുന്നവര്‍ക്കു മൂന്നു ലിറ്റര്‍ മദ്യം ലഭിക്കും. ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ അതേ വിലയാകും ബാറുകളിലും.

എസ്.എം.എസ്. അയയ്ക്കുമ്പോള്‍ ഫോണിലേക്ക് ഒരു കോഡ് ലഭിക്കും. മദ്യശാലകളില്‍ കോഡ് പരിശോധിക്കാന്‍ പ്രത്യേക സംവിധാനം ഉണ്ടാകും. കൗണ്ടറിലിരിക്കുന്നവര്‍ക്ക് ഇതിനായി പ്രത്യേക ആപ്പ് തയാറാക്കി നല്‍കും. ജീവനക്കാര്‍ക്കു മാസ്‌ക്, സാനിെട്ടെസര്‍, െകെയുറകള്‍ എന്നിവ ഉറപ്പാക്കണം. ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ ബാറുകള്‍ ജീവനക്കാരെ നിയോഗിക്കണം. റെഡ് സോണുകളിലും കണ്ടെയ്‌ന്മെന്റ് സോണിലുമുള്ള മദ്യശാലകളിലേക്ക് ഇ-ടോക്കണ്‍ ലഭിക്കില്ല.