https://img-mm.manoramaonline.com/content/dam/mm/global-malayalee/gulf/uae/images/2018/May/22/corona-test.jpg

കോവിഡ്: ഭീഷണിയായി കുടുംബവ്യാപനം; മൂന്നാം ഘട്ടത്തിൽ കൂടുതൽ പ്രകടം

by

കോവിഡിന്റെ ആദ്യ ഘട്ടങ്ങളിൽനിന്നു വ്യത്യസ്തമായി കുടുംബാംഗങ്ങളിലേക്കുള്ള രോഗവ്യാപനം മൂന്നാം ഘട്ടത്തിൽ കൂടുതൽ പ്രകടം. കണ്ണൂരിലും കൊല്ലത്തും കുടുംബത്തിലെ 4 പേർക്കു വീതം രോഗം. കണ്ണൂരിലെ നാലും കൊല്ലത്തെ രണ്ടും പേർ കുട്ടികളുമാണ്. കോട്ടയത്തും കാസർകോട്ടും ദമ്പതികൾ രോഗബാധിതരായി. 

ഇന്നലെ രോഗം സ്ഥിരീകരിച്ച 68 പേരിൽ 27 പേർ വിദേശത്തു നിന്നും  34 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഇപ്പോൾ ആകെ ചികിത്സയിലുളളത് 415 പേർ.

∙ പാലക്കാട് (30): മാലദ്വീപിൽനിന്ന് 9 പേർ; കുവൈത്തിൽനിന്ന് ഒരാൾ. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ: തമിഴ്നാട് 9 (ചെന്നൈ 8, കോയമ്പത്തൂർ 1), മഹാരാഷ്ട്ര 5, കർണാടക 2, പുതുച്ചേരി 1, ഗുജറാത്ത് 1. സമ്പർക്കം വഴിയാണു 2 പേർക്കു രോഗം. 

∙ കണ്ണൂർ (8):  6 പേരും 15 വയസ്സോ അതിൽ താഴെയോ പ്രായമുള്ളവർ. ധർമടത്തു കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച വീട്ടിലെ പെൺകുട്ടികളാണു 4 പേരും. സമ്പർക്കത്തിലൂടെയാണ് ഇവർക്കു രോഗം. ഇതോടെ ഈ വീട്ടിൽ കോവിഡ് ബാധിതർ പന്ത്രണ്ടായി. ദുബായിൽനിന്നെത്തിയ 2 കുട്ടികൾക്കും മുംബൈയിൽ നിന്നെത്തിയ മറ്റു 2 പേർക്കും രോഗം. 

∙ കോട്ടയം (6): ദുബായിൽനിന്നുള്ള ദമ്പതികൾ, ഗർഭിണിയായ ദന്ത ഡോക്ടർ, അബുദാബിയിൽ നിന്നെത്തിയ സ്ത്രീ, ചെന്നൈയിൽ നിന്നെത്തിയ യുവാവ് എന്നിവരാണ് 5 പേർ. മുൻപു രോഗം സ്ഥിരീകരിച്ച യുവതിയുടെ പിതാവിനു സമ്പർക്കത്തിലൂടെ രോഗം.

∙ തൃശൂർ (4): 2 പേർ ദുബായിൽനിന്നും ഒരാൾ അബുദാബിയിൽനിന്നും.

English Summary: Covid family spreading