കഞ്ചാവ് ലഹരിയിൽ മാതാപിതാക്കളെ വെട്ടിവീഴ്ത്തി യുവാവ്; ദൃശ്യങ്ങൾ പ്രചരിക്കുന്നു

by

നീലഗിരി∙ കഞ്ചാവ് ലഹരിയില്‍ യുവാവ് മാതാപിതാക്കളെ വെട്ടിപരുക്കേല്‍പ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. നീലഗിരി വെല്ലിങ്ടണിലെ റാജാറാം എന്ന യുവാവിനെ പിന്നീട് നാട്ടുകാര്‍ പിടികൂടി  പൊലീസിനു കൈമാറി.

വെല്ലിങ്ടണിലെ രാജാറാം എന്ന യുവാവാണ്  മാതാപിതാക്കളായ രാമചന്ദ്രന്‍ ,റാണി  എന്നിവരെ ആക്രമിച്ചത്. കഞ്ചാവ് ലഹരിയില്‍ സ്വബോധം നഷ്ടമായ ഇരുപത്തിരണ്ടുകാരന്‍ സ്വന്തം അമ്മയേയും അച്ഛനേയും വെട്ടിവീഴ്ത്തിയ ശേഷവും കലിയടങ്ങാതെ ആക്രോശിച്ചു കുഴഞ്ഞുവീണു.  

ലഹരിയില്‍ വീട്ടിലെത്തിയ യുവാവിനെ മാതാപിതാക്കള്‍ വഴക്കുപറഞ്ഞതായിരുന്നു കാരണം.കഴുത്തിലും കൈകളിലും വെട്ടേറ്റ മാതാപിതാക്കള്‍ വീട്ടില്‍ നിന്ന് രക്ഷപെട്ടു  റോഡിലെത്തി നാട്ടുകരെ വിവരമറിയിക്കുകയായിരുന്നു. അയല്‍വാസികള്‍  അറിയച്ചതനുസരിച്ചു പൊലീസ് എത്തി.നാട്ടുകാരുടെ സഹായത്തോടെയാണ് യുവാവിനെ പൊലീസ് പിടികൂടിയത്. കൂനൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്ത് ഊട്ടി  ജയിലേക്കയച്ചു. സാരമായ പരുക്കേറ്റ  രാമചന്ദ്രനെയും റാണിയെയും കൂനൂര്‍ കന്റോണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

English Summary: Drug Addict youth attacked his parents in Nilgiri