ലോക് ഡൗണ്‍ ലംഘനം; കൊച്ചി നഗരത്തില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കുടുങ്ങിയത് നിരവധി പേര്‍

by

കൊച്ചി: (www.kvartha.com 27.05.2020) കൊച്ചി നഗരത്തിലെ തിരക്കേറിയ ഇടങ്ങളില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ലോക് ഡൗണ്‍ ലംഘിച്ച് രാത്രി നിരത്തിലിറങ്ങിയ നിരവധി പേര്‍ കുടുങ്ങി. നൂറുകണക്കിനാളുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. രാത്രി ഏഴ് മണിക്ക് കൊച്ചി നഗരത്തില്‍ ധാരളം വാഹനങ്ങള്‍, പലതും സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാതെ നിരത്തിലിറങ്ങിയത്.

ഇളവുകള്‍ ആളുകള്‍ ചൂഷണം ചെയ്യുകയാണെന്ന് മനസിലായതോടെ പൊലീസ് നടപടിയുമായി എത്തി. പല വാഹനങ്ങളിലും അനുവദനീയമായതിലും അധികം യാത്രക്കാരുണ്ടായിരുന്നു. 10 വയസില്‍ താഴെയുള്ള കുട്ടികളെയും കൂട്ടി പുറത്തിറങ്ങിയവരും ഏറെയുണ്ടായിരുന്നു. സമയപരിധി കഴിഞ്ഞും യാത്രക്കാരുമായെത്തിയ സ്വകാര്യ ബസുകളും കുടുങ്ങി. രാത്രി ഏഴ് മണിക്ക് ശേഷമുള്ള യാത്രയ്ക്ക് പൊലീസ് നല്‍കുന്ന പാസ് നിര്‍ബന്ധമാണ്. അത് ലംഘിക്കുന്നവര്‍ക്ക് 10,000 രൂപയാണ് പിഴ.

https://1.bp.blogspot.com/-OWLHj1OOuwQ/Xs3r-6o80_I/AAAAAAAAYng/vugmw0vV6hQfifvY0UI6rgMYloj59lxpACLcBGAsYHQ/s1600/vehicles.jpg

Keywords: Kochi, News, Kerala, Lockdown, Police, Case, Violation, lockdown violation; Police search in Kochi city