സൗദിയില്‍ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നത് മൂന്ന് ഘട്ടങ്ങളിലായി; ഞായറാഴ്ച മുതല്‍ ആഭ്യന്തര വിമാനം
റിയാദ്: കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്ന് സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂന്ന് ഘട്ടങ്ങളായിട്ടായിരിക്കും എടുത്തുകളയുക. ഓരോ ഘട്ടത്തിലും അധികൃതര്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും.
ജനങ്ങളുടെ അവബോധമനുസരിച്ചിരിക്കും തീരുമാനങ്ങളെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
സൗദിയില്‍ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നത് ഇപ്രകാരം
- മെയ് 28 മുതല്‍ മെയ് 30 വരെ രാവിലെ ആറിനും മൂന്നിനും ഇടയില്‍ കര്‍ഫ്യൂ ഇളവ് ചെയ്യും.
- മക്കയ്ക്ക് പുറത്ത് മെയ് 31 മുതല്‍ എല്ലാ പള്ളികളും തുറന്ന് പ്രാര്‍ഥന ആരംഭിക്കും
- സൗദി നഗരങ്ങളിലേക്കും മറ്റു പ്രവിശ്യകളിലേക്കും യാത്ര ചെയ്യുന്നതിനുള്ള വിലക്ക് ഒഴിവാക്കി.
- മെയ് 30 മുതല്‍ ജൂണ്‍ 20 വരെ കര്‍ഫ്യൂ രാത്രി എട്ടുവരെ കര്‍ഫ്യൂ ലഘൂകരിക്കും.
- മക്ക ഒഴികെയുള്ള ഇടങ്ങളില്‍ ജൂണ്‍ 21 മുതല്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കും
- മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ കമ്പനികള്‍ എന്നിവക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി
- കച്ചവട സ്ഥാപനങ്ങള്‍, മാളുകള്‍, കഫേകള്‍ എന്നിവക്കും തുറക്കാം.
- ബ്യൂട്ടി പാര്‍ലറുകള്‍,ബാര്‍ബര്‍ ഷോപ്പ്, സ്പോര്‍ട്സ്-ഹെല്‍ത്ത് ക്ലബ്ബുകള്‍, തിയേറ്ററുകള്‍ എന്നിവ അടഞ്ഞു തന്നെ കിടക്കും.
- ഞായറാഴ്ച മുതല്‍ ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കും.
- ഉംറ തീര്‍ത്ഥാടകര്‍ക്കുള്ള വിലക്ക് തുടരും.