അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു
വാഷിങ്ടൺ/ബ്രസീലിയ: ലോകത്ത് കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട് ആറ് മാസം പിന്നിടുമ്പോള്‍ അമേരിക്കയില്‍ മാത്രം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. കോവിഡ് ആഘാതം ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിയ അമേരിക്കയില്‍ ഇതുവരെ 17.25ലക്ഷം പേരാണ് രോഗബാധിതരായത്.worldometer പ്രകാരമുള്ള കണക്കാണിത്.
ഇന്നലെ മാത്രം അമേരിക്കയില്‍ 774 പേര്‍ മരിച്ചു. അതേ സമയം തെക്കേ അമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുകയാണ്. ഇന്നലെ മാത്രം 1027 പേരാണ് ബ്രസീലില്‍ മരിച്ചത്. ഇന്നലെ മാത്രം 15691 പേര്‍ ബ്രസീലില്‍ പുതുതായി രോഗബാധിതരായി. അതേ സമയം അമേരിക്കയില്‍ 19,049 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്.അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ ബ്രസീലിലാണ്. 3.92ലക്ഷം പേര്‍.
ലോകത്താകമാനം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 56.81 ലക്ഷമായി. കോവിഡ് ബാധിതരായി മരിച്ചത് 3.52 ലക്ഷം പേരാണ്.
24.30 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായി. 28.99 ലക്ഷത്തോളം പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍ 53,101 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 28.46 ലക്ഷം പേര്‍ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്.
രാജ്യങ്ങള്‍, കേസുകള്‍, മരണം എന്നീ ക്രമത്തില്‍
അമേരിക്ക 17.25 ലക്ഷം 100,579
ബ്രസീല്‍ 3.92 ലക്ഷം 24,549
റഷ്യ 3.62ലക്ഷം 3,807
സ്‌പെയിന്‍ 2.83ലക്ഷം 27,117
യുകെ 2.65ലക്ഷം 37,048
ഇറ്റലി 2.30ലക്ഷം 32,955
ഫ്രാന്‍സ് 1.83ലക്ഷം 28,530
ജര്‍മ്മനി 1.81ലക്ഷം 8498
തുര്‍ക്കി 1.59 ലക്ഷം 4,397
ഇന്ത്യ 1.50ലക്ഷം 4,344
ഇറാന്‍ 1.39ലക്ഷം 7,508
പെറു 1.30ലക്ഷം 3788
കാനഡ 86,647 6,639
ചൈന 82,992 4,634
content highlights: US Covid 19 death toll crossess one lakh, Worldwide updates, corona virus