1964 മോഡൽ ബസിനു ന്യൂജെൻ കാരവനായി പുനർജ്ജന്മം

by
https://i0.wp.com/www.techtraveleat.com/wp-content/uploads/2020/05/ojes-c.jpg?resize=960%2C515

നെല്ലികുഴിയിലെ ഓജസ് ബോഡി ബിൽഡിങ് പുതുക്കി പണിത 1964 മോഡൽ ബസ് ശ്രദ്ധേയം ആകുന്നു. കോതമംഗലം നെല്ലിക്കുഴിയിലെ ഓജസ് ഓട്ടോമൊബൈൽസാണ് ഇന്ത്യയിലെ ഏറ്റവും മികച്ചത് എന്ന് അവകാശപ്പെടാവുന്ന 1964 മോഡൽ ക്ലാസിക്ക് ബസ് പുനർനിർമ്മിതി നടത്തിയത്. ഹൈദരാബാദിലെ വിഖ്യാത സന്യാസിവര്യനും പണ്ഡിതനുമായ സ്വാമി ചിന്ന ജിയാറുടെ പഴയ ബസാണ് ഓജസിന്റെ കരവിരുതിലൂടെ 2017 ൽ പുനർജ്ജന്മം കൊണ്ട് യുവത്യം നേടിയത്.

പുനർനിർമ്മിക്കപ്പെട്ട 1964 മോഡൽ ടാറ്റാ 1210 D ബസിന്റെ എഞ്ചിൻ, ചേസിസ്, ഗിയർ ബോക്സ് എന്നിവ പഴയതു തന്നെ. പവർ സ്റ്റിയറിങ്ങ് ആക്കിയപ്പോൾ പുതിയ ലൈലാന്റ് സ്റ്റിയറിങ്ങ് വീൽ ഘടിപ്പിച്ചു. ഇനിസ്ട്രമെന്റ് ക്ലസ്റ്ററും ലൈലാന്റിന്റതാണ് ഘടിപ്പിച്ചിരിക്കുന്നത്. ബാക്കി മെക്കാനിക്കൽ ഭാഗങ്ങൾ എല്ലാം പഴയ ടാറ്റാ 1210 തന്നെ. 1984 ലിൽ റീ റെജിസ്ട്രേഷൻ ചെയ്‌തതിനുശേഷം ബസിന്റെ പഴയ ബോഡി മാറ്റി മധുരയിലുള്ള ടി വി എസ് കമ്പനി പുതിയ തടികൊണ്ടുള്ള ബോഡി നിർമ്മിക്കുകയായിരുന്നു. സ്വാമിക്ക് നിരന്തരം സഞ്ചരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചപ്പോൾ മധുരയിലുള്ള ടി വി എസ്സ് ആണ് കോതമംഗലത്തെ ഓജസ് എന്ന കമ്പനിയെ ചൂണ്ടിക്കാണിച്ചുകൊടുത്തത്.

2017 ൽ അവർ ഓജസിൽ വരുകയും സ്വാമിയുടെ ആവശ്യങ്ങൾ അറിയിക്കുകയും ചെയ്‌തപ്പോൾ, ഓജസ് ഉടമയായ ബിജു മാർക്കോസ് ഞങ്ങൾ മുൻകാലങ്ങളിൽ ചെയ്തുകൊടുത്ത കാരവനാനുകളുടെ വിവരങ്ങൾ പങ്കുവച്ചപ്പോൾ വിജയവാടക്കാർ പൂർണ്ണ സമ്മതം അറിയിക്കുകയായിരുന്നു. പിന്നീട് സ്വാമിയുടെ ആളായ ലക്ഷ്‌മി നരസിംഹം പഴയ ബസുമായി വരുകയായിരുന്നു.

വാഹന ഉടമയുടെ ആവശ്യപ്രകാരം അതുപോലെ നിർമ്മിച്ചു നെല്കിയതിൽ നിരവധി തവണ കഴിവ് തെളിയിച്ചിട്ടുള്ള സ്ഥാപനം കൂടിയാണ് നെല്ലിക്കുഴിയിലെ ഓജസ് മോട്ടോർസ് . വിജയവാടയിൽ നിന്നും നിരവധി ആളുകൾ വന്നു താമസിക്കുകയും വണ്ടിയുടെ പണികളുടെ പുരോഗതി വിലയിരുത്തുകയും ചെയ്‌തു പോന്നിരുന്നു സ്വാമിയുടെ
ആളുകൾ. 1964 മോഡൽ 1210 ടാറ്റാ ബസിന്റെ വെറുമൊരു പുറംചട്ടയുമായി വന്ന വണ്ടിയിൽ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടും കൂടിയ ന്യൂ ജെനെറേഷൻ കാരവനാൻ ആക്കിമാറ്റുകയായിരുന്നു ഓജസിലെ തൊഴിലാളികൾ.

ബസിന്റെ വശങ്ങളിൽ ഉള്ള ചിത്രങ്ങൾ പെയിന്റ് ഉപയോഗിച്ച് കാലടി ശ്രീ ശങ്കരാ കോളേജിലെ ചിത്രകലാ അദ്ധാപകൻ പ്രതീഷ് ഓടക്കാലിയും മുരളിയും ചേർന്നാണ് ചിത്രങ്ങൾ വരച്ചത് എന്നതാണ് മറ്റൊരു പ്രതേകത. പുറമേ നിന്നും നോക്കിയാൽ പഴമയുടെ പ്രൗഢി വിളിച്ചോതുന്ന ഒരു ബസ് ആയി തോന്നുമെങ്കിലും ബസിനെ അടുത്തറിയുമ്പോൾ ആധുനിക വാഹനങ്ങളെ വെല്ലുന്ന സജ്ജീകരണങ്ങൾ ആണ് അകത്തളത്തിൽ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്.

കടപ്പാട് – ഇത് എഴുതിയ ആൾക്ക്.