https://img.manoramanews.com/content/dam/mm/mnews/news/kerala/images/2020/5/27/uthra.jpg

ആദ്യം വഴക്ക്, പിന്നെ അനുനയം, ഒടുവിൽ കൊല; സ്വത്തിനായി സൂരജിന്റെ ക്രൂരതകൾ

by

ഭർത്താവ് പമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ യുവതിയുടെ മരണത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ഉത്രയെ കൊലപ്പെടുത്തിയതിനു പിന്നിൽ വിവാഹമോചനക്കേസ് ഒഴിവാക്കി സ്വത്ത് സംരക്ഷിക്കാനുള്ള ശ്രമമെന്നു സൂചന. ചോദ്യം ചെയ്യലിൽ സൂരജ് ഇക്കാര്യം സമ്മതിച്ചു. ഉത്രയുടെ വീട്ടിൽ നിന്ന് ലഭിക്കാവുന്ന സ്വത്ത് നഷ്ടമാകുമോ എന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

വിവാഹശേഷം സൂരജ് ഉത്രയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായാണു വിവരം. ഇക്കാര്യം ഉത്തരയുടെ മാതാപിതാക്കളും പൊലീസിനെ ബോധിപ്പിച്ചു. 2018 മാർച്ച് 26 നായിരുന്നു വിവാഹം. മൂന്നര മാസത്തിനു ശേഷം കലഹം തുടങ്ങി. കഴിഞ്ഞ ജനുവരിയിൽ സൂരജും ഉത്രയും തമ്മിൽ അടൂരിലെ വീട്ടിൽ വഴക്കുണ്ടായി. വിവരം അറിഞ്ഞ് ഉത്രയുടെ പിതാവ് വിജയസേനനും സഹോദര പുത്രൻ ശ്യാമും അടൂരിലെത്തി. ഉത്രയെ വീട്ടിലേക്കു കൊണ്ടുപോവുകയാണെന്നും വിവാഹമോചനം വേണമെന്നും പറഞ്ഞു. 

സ്ത്രീധനത്തുക മുഴുവൻ തിരികെ നൽ‌കേണ്ടി വരുമെന്നതിനാൽ സൂരജ് വിവാഹമോചനത്തിനു തയാറായില്ല. 96 പവൻ, 5 ലക്ഷം രൂപ, കാർ, പിതാവിനു നൽകിയ 3.25 ലക്ഷം രൂപയുടെ പിക്കപ് ഓട്ടോ എന്നിവയും തിരികെ നൽകേണ്ടി വരുമെന്നതായിരുന്നു കാരണം. ഇതോടെ അനുനയത്തിന്റെ പാതയിലായി. തുടർന്നാണ് ഉത്രയെ കൊലപ്പെടുത്തുന്നതിനു സൂരജ് ശ്രമം തുടങ്ങിയതെന്നു പൊലീസ് പറയുന്നു.