https://www.deshabhimani.com/images/news/large/2020/05/00nep-869733.jpg

ലോകത്ത്‌ മരണം മൂന്നര ലക്ഷം ; നേപ്പാളിൽ കൂടുതൽ രോഗികൾ ചൊവ്വാഴ്‌ച

by

കാഠ്‌മണ്ടു
നേപ്പാളിൽ ഏറ്റവും കൂടുതൽ പേരിൽ രോഗം സ്ഥിരീകരിക്കുന്ന ദിവസമായി ചൊവ്വാഴ്‌ച. 90 പേർക്കാണ്‌ രോഗം റിപ്പോർട്ട്‌ ചെയ്‌തത്‌. ഇതോടെ ആകെ രോഗികൾ 772 ആയെന്ന്‌ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാലുപേർ മരിച്ചു. 55,424 പരിശോധനയാണ്‌ നടത്തിയത്‌. ജൂൺ രണ്ടുവരെ രാജ്യത്ത്‌ അടച്ചുപൂട്ടൽ നീട്ടി. ജൂൺ 14 വരെ വിമാന സർവീസുകൾ നിർത്തിവച്ചു.

● ലോകത്ത്‌ കോവിഡ്‌ ബാധിതരുടെ എണ്ണം 56,25,000 കടന്നു. മരണം മൂന്നര ലക്ഷത്തിനോടടുത്തു. 24 ലക്ഷത്തോളം പേർക്ക്‌ രോഗം ഭേദമായി.
● അമേരിക്കയിൽ മരണം ലക്ഷം പിന്നിട്ടു. രോഗികൾ 17 ലക്ഷം കടന്നു. രണ്ടു ദിവസമായി മരണനിരക്കിൽ വലിയ കുറവുണ്ടെന്നാണ്‌‌‌‌ അമേരിക്കൻ ഭരണകൂടം അവകാശപ്പെടുന്നത്‌. രോഗികളുടെ എണ്ണത്തിലും കുറവുണ്ടായതായി പ്രസിഡന്റ്‌ ട്രംപ്‌ പറഞ്ഞു. ഇരുപതിനായിരത്തിനടുത്താണ്‌ ദിവസവും പുതിയ രോഗികൾ.

● രോഗികളുടെ എണ്ണത്തിൽ വലിയ കുതിപ്പാണ്‌ ബ്രസീലിൽ. 3,80,000 ആയി രോഗികൾ. മരണം ഇരുപത്തിനാലായിരത്തിനടുത്തും.

● റഷ്യയിൽ രോഗികൾ 3,63,000. മരണം 3820.
● ചൈനയിൽ 36 പേർക്ക്‌ പുതുതായി രോഗം.