https://www.deshabhimani.com/images/news/large/2020/05/untitled-1-869729.jpg

ഫോട്ടോ മോർഫ്‌ ചെയ്‌ത്‌ ബ്ലാക്ക്‌മെയിലിങ്‌; ചാലക്കുടിയിൽ കോൺഗ്രസ്‌ നേതാവിനെതിരെ സ്ത്രീപീഡനത്തിന്‌ കേസ്‌

by

ചാലക്കുടി > കോൺഗ്രസ്‌ നേതാവും ചാലക്കുടി സഹകരണ ബാങ്ക് പ്രസിഡന്റുമായ അജീഷ് പറമ്പിക്കാടനെതിരെ സ്ത്രീപീഡനത്തിന് ചാലക്കുടി പൊലീസ് കേസെടുത്തു. സുഹൃത്തിന്റെ ഭാര്യയുടെ ഫോട്ടോ മോർഫ് ചെയ്‌ത് അതുപയോഗിച്ച് ബ്ലാക്ക് മെയിലിന്‌ ശ്രമിച്ചെന്നും വഴങ്ങാതായപ്പോൾ അശ്ലീല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു എന്നുമാണ് ഇയാൾക്കെതിരെ പരാതി.
പ്രവാസിയായ ഒരാളുടെ ഭാര്യയാണ് പരാതിക്കാരി. പൊലീസ് കേസെടുത്തു. അജീഷ് ഒളിവിലാണ്. ആദ്യം പ്രതികരിക്കാതെ നിന്ന കോൺഗ്രസ്‌ നേതൃത്വം ഇയാളെ ബാങ്ക് പ്രസിഡന്റ്‌സ്ഥാനത്തുനിന്ന് മാറ്റിയിട്ടുണ്ടെങ്കിലും ഇയാൾക്ക് വേണ്ട എല്ലാ സഹായങ്ങളുമായി രംഗത്തുണ്ട്.