ലോക്ഡൗണിൽപ്പെട്ടു മലയാളികൾ ജർമനിയിൽ കുടുങ്ങി
by depika.comബർലിൻ: കോവിഡ് ലോക്ഡൗണിൽപ്പെട്ടു ജർമനിയിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് നാട്ടിൽ തിരികെപ്പോകാൻ പറ്റാത്ത സഹാചര്യമാണ് ഇവിടെയുള്ളതെന്നു മലയാളികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സർക്കാർ വ്യവസ്ഥചെയ്യുന്ന രീതിയിൽതന്നെ കാര്യങ്ങൾ ബന്ധപ്പെട്ട അധികാര സ്ഥാനങ്ങളിൽ എത്തിച്ചിട്ടും 120ൽ അധികം വരുന്ന മലയാളികൾക്ക് ഇതുവരെയായി
നാട്ടിലേക്കു തിരികെ മടങ്ങാനാവാത്ത അവസ്ഥയിലാണ്.
ഇവരിൽ 70 മേൽ പ്രായമുള്ള അമ്മമാരും, വിസാ തീർന്നവരും, വിദ്യാർഥികളും, ജോലി നഷ്ടപ്പെട്ടവരും, ജോബ് സീക്കർ വിസക്കാരും, ആരോഗ്യപരമായി ബുദ്ധിമുട്ടുള്ളവരും, ഗർഭിണികളും സന്ദർശകരും, അമ്മ മരിച്ചിട്ട് ഒരു നോക്കു കാണാൻ ആഗ്രഹിയ്ക്കുന്ന ഒരു വിദ്യാർഥിയും, ഒക്കെയുണ്ട്. ബർലിൻ, ഹാംബുർഗ്, കൊളോണ്‍, മ്യൂണിക്, സ്ററുട്ട്ഗാർട്ട്, ഫ്രാങ്ക്ഫർട്ട് തുടങ്ങിയ നഗരങ്ങളിലാണ് ഇവർ പെട്ടു പോയിരിയ്ക്കുന്നത്. ഇത്രയും പേരുടെ ലിസ്റ്റ് ബർലിനിലെ ഇന്ത്യൻ എംബസിയിൽ കൊടുക്കുകയും രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടും മുൻഗണനാ ക്രമത്തിൽ പരിഗണിയ്ക്കുക ചെയ്തിട്ടില്ലന്നാണ് ഇവർ പറയുന്നത്. കേന്ദ്ര സർക്കാരിലും, നോർക്കയിലും, മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിലും ഈ വിഷയം കൊണ്ടുവന്നിട്ടുണ്ടെന്ന് കുടുങ്ങിക്കിടക്കുന്നവർ അറിയിച്ചെങ്കിലും ഇതുവരെയായി ആശ്വാസകരമായ ഒരു സമീപനവും എങ്ങുനിന്നും കിട്ടിയിട്ടില്ലെന്നും ഇവർ പറയുന്നു.
ഈ മാസം 28 നും 29 നും ഫ്രാങ്ക്ഫർട്ടിൽ നിന്നും എയർ ഇന്ത്യയുടെ രണ്ടു ഫ്ളൈറ്റുകൾ ഡൽഹി, ബംഗളുരു എന്നിവിടങ്ങളിലേയ്ക്ക് സർവീസ് നടത്താനിരിയ്ക്കെയാണ് മലയാളികൾക്ക് പറക്കാൻ ഇടം കിട്ടാതെ പോയത്. ഇവരെ കഴിവതും വേഗം നാട്ടിലെത്തിയ്ക്കാൻ ലേഖകനും, മലയാളി സംഘടനയും ഉൾപ്പടെയുള്ളവർ ശ്രമിച്ചു കൊണ്ടിരിയ്ക്കുകയാണ്.ഴലൃാമി്യബ2020ാമ്യ27.ഷുഴ
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ