സ്പെയ്നിലെ ടൂറിസം മേഖല ജൂലൈയിൽ തുറന്നു കൊടുക്കും
by depika.comമാഡ്രിഡ്: സ്പെയ്നിലെ ടൂറിസം മേഖലയുടെ പ്രവർത്തനങ്ങൾ ജൂലൈ മുതൽ പുനരാരംഭിക്കാൻ അനുമതി നൽകുമെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. വിദേശ ടൂറിസ്റ്റുകൾക്കും ഉപാധികളോടെ രാജ്യത്ത് പ്രവേശനാനുമതി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ സന്പദ് വ്യവസ്ഥയിൽ ടൂറിസം മേഖലയ്ക്കുള്ള പ്രസക്തി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പ്രതിവർഷം എണ്പതു മില്യൻ വിദേശ വിനോദസഞ്ചാരികളാണ് രാജ്യത്തെത്തുന്നത്. അതിൽ ഏറ്റവും കൂടുതൽ പേർ എത്തുന്ന സമയമാണ് ജൂലൈ ഉൾപ്പെടുന്ന സമ്മർ സീസണ്.
ടൂറിസം സ്പെയ്ന്‍ ആവശ്യമുണ്ട്. ടൂറിസത്തിൽ സുരക്ഷയും അനിവാര്യമാണ്. അക്കാര്യം ഉറപ്പാക്കിയായിരിക്കും മേഖലയുടെ പ്രവർത്തനം പുനരാരംഭിക്കുക എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ടൂറിസ്ററുകൾക്കുള്ള ക്വാറന്ൈറൻ നിബന്ധന സ്പെയ്ൻ ജൂലൈയിൽ പിൻവലിക്കും
മാഡ്രിഡ്: വിദേശ രാജ്യങ്ങളിൽ നിന്നു വരുന്നവർക്ക് പതിനാല് ദിവസത്തെ ക്വാറന്ൈറൻ നിർബന്ധിതമാക്കിയ തീരുമാനം ജൂലൈയിൽ പിൻവലിക്കുമെന്ന് സ്പാനിഷ് സർക്കാർ വ്യക്തമാക്കി.
പ്രധാനമായും വിനോദസഞ്ചാരികളെ ഉദ്ദേശിച്ചാണ് ഈ ഇളവ്. ജൂലൈയിൽ രാജ്യത്തിന്റെ ടൂറിസം മേഖല വീണ്ടും അന്താരാഷ്ട്ര ടൂറിസ്റ്റുകൾക്കായി തുറന്നു കൊടുക്കാൻ സർക്കാർ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. നിർബന്ധിത ക്വാറന്ൈറൻ തുടരുന്പോൾ വിദേശ സഞ്ചാരികളെത്താൻ സാധ്യത തീരെയില്ലാത്ത സാഹചര്യത്തിലാണ് നിബന്ധനകൾ മിക്കതും നീക്കുന്നത്.
മേയ് പതിനഞ്ചിനാണ് വിദേശത്തുനിന്നെത്തുന്ന എല്ലാവർക്കും ക്വാറന്ൈറൻ നിർബന്ധിതമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
ടെക്സ്ററ് മെസേജുകളോ വ്യക്തിഗതമായ വിവരങ്ങളോ ഒക്കെ തെളിവായി സ്വീകരിച്ചാലും ഓണ്‍ലൈൻ പ്രണയങ്ങൾക്ക് ഡാനിഷ് പോലീസ് ’നിയമ’സാധുത നൽകിയിട്ടില്ല. ലോക്ക്ഡൗണ്‍ വരും മുൻപ് ഇരുവരും നേരിൽ കണ്ടിട്ടുണ്ടായിരിക്കണം എന്നതു നിർബന്ധമാണ്.
ഫ്രാൻസിലെ ആരോഗ്യരംഗം പുനഃസംഘടിപ്പിക്കാൻ പദ്ധതി
പാരീസ്: ഫ്രാൻസിലെ ആരോഗ്യ രംഗത്ത് സമൂല പരിഷ്കരണങ്ങൾ നടപ്പാക്കാൻ സർക്കാർ പദ്ധതി തയാറാക്കി. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഗണ്യമായ ശന്പള വർധനയുണ്ടാകുമെന്നും പദ്ധതി അവതരിപ്പിക്കവെ പ്രധാനമന്ത്രി എഡ്വേർഡ് ഫിലിപ് വ്യക്തമാക്കി.
ആരോഗ്യ മേഖലയുടെ രീതികളല്ല, വേഗമാണ് വർധിപ്പിക്കേണ്ടത് എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പരിഷ്കരണങ്ങൾ. ആരോഗ്യ രംഗത്തെ വിദഗ്ധരുമായി രണ്ടു മാസമായി നടത്തിവരുന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഇതിനുള്ള പദ്ധതി തയാറാക്കിയിരിക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ