ജൂണ്‍ 15 യൂറോപ്പിലെ ടൂറിസ്റ്റ് ഡേ
by depika.comറോം: യൂറോപ്യൻ ടൂറിസത്തിനായി ജൂണ്‍ പകുതിയോടെ കേളീകൊട്ടുയരുമെന്ന് ഇറ്റാലിയൻ വിദേശകാര്യ മന്ത്രി ലുയിഗി ഡി മായോ പറഞ്ഞു. ജൂണ്‍ 15 യൂറോപ്പിന്റെ ടൂറിസ്റ്റ് ഡേ ആയിരിയ്ക്കുമെന്ന് മന്ത്രി പറഞ്ഞു.
ജൂണ്‍ 15 ന് ജർമനി വീണ്ടും തുറക്കുന്നതോടെ ഓസ്ട്രിയയുമായും മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായും ഇറ്റലിയ്ക്ക് പ്രവർത്തിക്കാനാവുമെന്ന് ഡി മായോ പറഞ്ഞു.
ജൂണ്‍ 3 മുതൽ വിനോദസഞ്ചാരികൾക്കായി ഇറ്റലി അതിർത്തി തുറക്കും.
കൊറോണ പാൻഡെമിക്കിൽ വടക്കൻ ഇറ്റലിയെ പ്രത്യേകിച്ച് ബാധിച്ചിരുന്നു. ഇറ്റലിയിലുടനീളം ഇതുവരെ 33,000 കൊറോണ മരണങ്ങൾ ഉണ്ടായിട്ടുണ്ട്.
കൊറൊണവൈറസ് നിബന്ധനകൾ നടപ്പാക്കാൻ ഇറ്റലി വോളന്റിയർമാരെ തേടുന്നു
റോം: രാജ്യത്ത് കൊറോണവൈറസ് ബാധ നിയന്ത്രിക്കാൻ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കർക്കശമായി നടപ്പാക്കാൻ ഇറ്റാലിയൻ സർക്കാർ വോളന്റിയർമാരുടെ സഹായം തേടുന്നു. ഇതിനായി അറുപതിനായിരം പേരെ നിയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.
പെൻഷനർമാരിൽനിന്നും തൊഴിൽരഹിതരായ ചെറുപ്പക്കാരിൽനിന്നുമായിരിക്കും ഇതിനുള്ള ആളുകളെ തെരഞ്ഞെടുക്കുക. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച ശേഷം ആളുകൾ നിയന്ത്രണമില്ലാതെ പെരുമാറുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.
മന്ത്രി ഫ്രാൻസിസ്കോ ബോച്ചിയയുടെ ആശയമാണ് സർക്കാർ സ്വീകരിച്ച് നടപ്പാക്കുന്നത്. ഇതിന് ആവശ്യമായ വോളന്റിയർമാരെ റിക്രൂട്ട് ചെയ്യാൻ സിവിൽ പ്രൊട്ടക്ഷൻ യൂണിറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മിലാനിൽ മദ്യ നിരോധനം മെയ് 26 മുതൽ പ്രാബല്യത്തിൽ വരും
കോവിഡ് 19 കേസുകളിൽ പുതിയ കുതിച്ചുചാട്ടമുണ്ടാകുമെന്ന ഭയത്തിനിടയിൽ മിലാനിൽ മദ്യ നിരോധനം മെയ് 26 മുതൽ പ്രാബല്യത്തിൽ വരും.മിലാൻ മേയർ ബെപ്പെ സാല ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.പബ്ബുകൾ, ബാറുകൾ, ഷോപ്പുകൾ, മിനി മാർക്കറ്റുകൾ എന്നിവയിൽ നിന്ന് മദ്യം വിളന്പുന്നതിനെ നിരോധനം ബാധിക്കുമെങ്കിലും സൂപ്പർമാർക്കറ്റുകൾ ഒഴിവാക്കുമെന്ന് സാല പറഞ്ഞു.മെയ് 26 ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന ഉത്തരവ്, മിലാന്റെ ബാറുകൾ തുറക്കുന്ന സമയങ്ങളിൽ ഒരു മാറ്റത്തിനും ഇടയാക്കില്ല.
പ്രണയത്തിനു തെളിവ് ചോദിച്ച് ഡാനിഷ് പോലീസ്
കോപ്പൻഹേഗൻ: ജീവിതപങ്കാളിയോ പ്രണയിതാവോ ഡെൻമാർക്കിലുണ്ടെങ്കിൽ വിദേശികൾക്ക് ഇവിടേക്കു വരാൻ ഇപ്പോൾ അനുമതിയുണ്ട്. എന്നാൽ, പോലീസിനു മുന്നിൽ പ്രണയത്തിന്റെ തെളിവ് ഹാജരാക്കേണ്ടിവരുമെന്നു മാത്രം!
ജർമനിയിൽ നിന്നും സ്കാൻഡിനേവിയൻ രാജ്യങ്ങളിൽനിന്നുമുള്ളവർക്കായാണ് പ്രിയപ്പെട്ടവരെ കാണാൻ യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിരിക്കുന്നത്.
ആറു മാസമെങ്കിലും പഴക്കമുള്ള ബന്ധമായിരിക്കണം എന്നതാണ് ഒരു നിബന്ധന. ഇതിനും തെളിവ് ആവശ്യമാണ്. ഒരുമിച്ചുള്ള ഫോട്ടോയും പ്രണയലേഖനവുമൊക്കെ തെളിവായി പരിഗണിക്കും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ