ജർമനി 31 രാജ്യങ്ങളിലേയ്ക്കുള്ള യാത്രാ വിലക്ക് നീക്കുന്നു
by depika.comബർലിൻ: ജർമനിയിൽ കൊറോണ കേസുകൾ തീർത്തും കുറഞ്ഞതോടെ 31 യൂറോപ്യൻ രാജ്യങ്ങളിലേയ്ക്കുള്ള യാത്രാ വിലക്കുകൾ പിൻവലിക്കുമെന്ന് ജർമൻ ഫെഡറൽ സർക്കാർ അറിയിച്ചു.
സമ്മർ കടുപ്പിച്ചതോടെ ജനങ്ങൾ അവധിക്കാലം ആഘോഷിക്കണമന്നെ ലക്ഷ്യമാണ് സർക്കാർ ഉദ്ദേശിയ്ക്കുന്നത്. കൊറോണ പാൻഡെമിക്കിന്റെ ശക്തി കുറഞ്ഞുവരുന്നതിന്റെ അടിസ്ഥാനത്തിൽ 31 യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പടെ ലോകമെന്പാടുമുള്ള യാത്രാ വിലക്കുകൾ ജൂണ് 15 മുതൽ ഉടൻ നീക്കുമെന്നാണ് ഫെഡറൽ വിദേശകാര്യമന്ത്രി ഹൈക്കോ മാസ് അറിയിച്ചത്.
യൂറോപ്യൻ യൂണിയനിലെ ജർമനിയുടെ 26 പങ്കാളി രാജ്യങ്ങൾക്ക് പുറമേ, യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോയ ഗ്രേറ്റ് ബ്രിട്ടനും അതിർത്തി നിയന്ത്രണത്തിന് വിധേയമല്ലാത്ത ഷെങ്കൻ പ്രദേശത്തെ നാല് രാജ്യങ്ങളായ യൂറോപ്യൻ യൂണിയനിൽ അംഗങ്ങളല്ലാത്ത ഐസ്ലാന്റ്, നോർവേ, സ്വിറ്റ്സർലൻഡ്, ലിസ്റ്റൻസ്റ്റൈൻഎന്നിവയുൾപ്പെടും.
യൂറോപ്യൻ ടൂറിസം പ്രാപ്തമാക്കുന്നതിനുള്ള മാനദണ്ഡംന്ധ എന്ന ഒരു പ്രധാന വിഷയത്തിലൂന്നിയുള്ള മന്ത്രി സൂചിപ്പിച്ചത്. ഇത് ബുധനാഴ്ച മെർക്കൽ മന്ത്രിസഭയിൽ തീരുമാനിച്ചറിയിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നിലവിൽ സവിശേഷമായ ഒരു ഘട്ടമാണ്. ഇതുവരെ, യാത്രാ മുന്നറിയിപ്പുകൾ നൽകിയിരിക്കുന്നത് ജീവനും, ജീവിതത്തിനും അപകടമുണ്ടെന്നു മനസിലാക്കിയാണ്.
അവധിക്കാലത്തിന്റെ സമയത്തിനുള്ളിൽ യൂറോപ്പിലെ അതിർത്തി കടന്നുള്ള വേനൽക്കാല അവധി ദിനങ്ങൾ കൂടുതൽ ആഘോഷമാക്കി ടൂറിസം പുനരുജ്ജീവിപ്പിക്കൽ യാത്രക്കാർക്കും ജർമൻ യാത്രാ വ്യവസായത്തിനും അതത് ലക്ഷ്യ രാജ്യങ്ങളിലെ സാന്പത്തിക സ്ഥിരതയ്ക്കും പ്രധാനമാണ് എന്നും വിദേശകാര്യാലയം വ്യക്തമാക്കുന്നു.
ജർമനിയിൽ നിയന്ത്രണങ്ങൾ ജൂലൈ അഞ്ച് വരെ നീട്ടുന്നു
ബർലിൻ: കൊറോണവൈറസ് ബാധ നിയന്ത്രിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള സോഷ്യൽ ഡിസ്റ്റൻസിങ് നിയന്ത്രണങ്ങൾ ജൂലൈ അഞ്ച് വരെ നീട്ടാൻ ജർമൻ ഫെഡറൽ സർക്കാർ ആലോചിക്കുന്നു.
വിവിധ സ്റ്റേറ്റ് ഗവണ്മെന്റുകളുടെ എതിർപ്പ് അവഗണിച്ചാണ് ഇതു സംബന്ധിച്ച് കരട് നിർദേശവുമായി സർക്കാർ മുന്നോട്ടു പോകുന്നത്. ഇതു പ്രകാരം പൊതു സ്ഥലങ്ങളിൽ ആളുകൾ പരസ്പരം ഒന്നര മീറ്റർ അകലം പാലിക്കണം. വിവിധ ഇടങ്ങളിൽ മാസ്ക് ഉപയോഗം നിർബന്ധിതമാക്കിയിട്ടുള്ള നിർദേശവും തുടരും.
പൊതു സ്ഥലങ്ങളിൽ പത്തു പേർക്കു വരെയേ ഒരുമിച്ചു കൂടാൻ അനുവാദമുണ്ടാകൂ. രണ്ടു കുടുംബങ്ങൾക്കു വരെ ഒത്തുചേരാനും അനുമതി തുടരും.
തുരിംഗിയയും സാക്സണിയും നിയന്ത്രണങ്ങൾ പിൻവലിക്കുന്നു
ബർലിൻ: കൊറോണവൈറസ് ബാധ നിയന്ത്രിക്കാൻ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഏറെക്കുറെ പൂർണമായി പിൻവലിക്കാൻ തുരിംഗിയയും സാക്സണിയും തീരുമാനിച്ചു. പൂർവ ജർമൻ സ്റേററ്റുകളുടെ തീരുമാനം രാജ്യത്താകെ ആശങ്കയ്ക്കും അമർഷത്തിനും കാരണമായിട്ടുണ്ട്.
വൈറസ് ബാധ താരതമ്യേന കുറവ് മാത്രം റിപ്പോർട്ട് ചെയ്ത സ്റ്റേറ്റുകളാണ് രണ്ടും. എന്നാൽ, നിയന്ത്രണങ്ങൾ നീക്കുന്നത് രാജ്യത്തെയാകെ അപകടപ്പെടുത്തുന്നതിനു തുല്യമാണെന്ന് ഫെഡറൽ സർക്കാരിനെ നയിക്കുന്ന സിഡിയുവിൽ അഭിപ്രായമുയരുന്നു.
ജൂണ് ആറ് മുതൽ ഏതാനും ഉപാധികളോടെ എല്ലാം തുറന്നു കൊടുക്കുന്നു എന്നാണ് ഇരു സ്റ്റേറ്റുകളുടെയും പ്രഖ്യാപനം. രാജ്യത്ത് കൊറോണവൈറസ് ബാധ കാരണമുള്ള മരണ നിരക്ക് ഇതര യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് നിയന്ത്രിച്ചു നിർത്താൻ ജർമനിക്കു സാധിച്ചത് ചാൻസലർ അംഗല മെർക്കലിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണമാണെന്നത് ലോകം അംഗീകരിച്ച വസ്തുതയാണ്.
കടുത്ത നിയന്ത്രണങ്ങൾ എത്രയും വേഗം പിൻവലിക്കണമെന്ന് പല സ്റേററ്റുകളും ആവശ്യപ്പെട്ടിരുന്നെങ്കിലും, ജർമൻ ഫെഡറൽ സന്പ്രദായത്തിൽ തങ്ങൾക്കുള്ള വിപുലമായ അധികാരങ്ങൾ ഉപയോഗിച്ച് നിയന്ത്രണത്തിൽ നിന്നു പുറത്തു കടക്കാൻ രണ്ടു സ്റേററ്റുകൾ ഒഴികെ മറ്റാരും തിടുക്കം കാണിച്ചിരുന്നില്ല.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ