http://www.metrovaartha.com/image/image.php?src=/uploads/news/27052015905927711821634969.jpg&w=710&h=400

കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു

6464 സാമ്പിളുകളാണ് (തുടര്‍ സാമ്പിള്‍ ഉള്‍പ്പെടെ) ആകെ അയച്ചത്. 5749 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. 283 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. നിരീക്ഷണത്തിലുള്ള 32 പേര്‍ ഇന്ന് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.

കാസര്‍ഗോഡ്:  ജില്ലയില്‍ ഇന്ന് 10 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒന്‍പത് പുരുഷന്മാരും ഒരു സ്ത്രീയുമാണുള്ളത്. ഈ മാസം 23-ാം തീയതി മഹാരാഷ്ട്രയില്‍ നിന്നും കാറില്‍ ഒരുമിച്ചു വന്ന കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റി സ്വദേശികളായ 56, 40, 56 വയസുള്ള പുരുഷന്‍മാര്‍ക്കും. 17-ാം തീയതി മഹാരാഷ്ട്രയില്‍ നിന്നും ഒരേ വാഹനത്തില്‍ വന്ന 34 വയസുള്ള വോര്‍ക്കാടി സ്വദേശിക്കും 40 വയസുള്ള മീഞ്ച സ്വദേശിക്കും. മഹാരാഷ്ട്രയില്‍ നിന്നും വന്ന 22 വയസുള്ള മഞ്ചേശ്വരം സ്വദേശി, 47 വയസുള്ള മംഗല്‍പാടി സ്വദേശി, 28 വയസുള്ള ചെമ്മനാട് സ്വദേശി.

ഖത്തറില്‍ നിന്നും വന്ന 33 വയസുള്ള ചെമ്മനാട് സ്വദേശി, യു.എ.ഇയില്‍ നിന്നും വന്ന 38 വയസുള്ള ഉദുമ സ്വദേശിനിക്കും ആണ് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ജില്ലയില്‍ ഇന്ന് 2 പേരാണ് രോഗമുക്തി നേടിയത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചക്ക തലയില്‍ വീണു ചികിത്സയില്‍ ആയിരുന്ന 43 വയസുള്ള കോടോംബെള്ളൂര്‍ സ്വദേശിയും 58 വയസുള്ള കുമ്പള സ്വദേശിയും രോഗമുക്തി നേടി.ജില്ലയില്‍ ആകെ നിരീക്ഷണത്തില്‍ ഉള്ളവര്‍ 3369. വീടുകളില്‍ 2797 പേരും ആശുപത്രികളില്‍ 572 പേരും ആണ് നിരീക്ഷണത്തില്‍ ഉള്ളത്.

6464 സാമ്പിളുകളാണ് (തുടര്‍ സാമ്പിള്‍ ഉള്‍പ്പെടെ) ആകെ അയച്ചത്. 5749 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. 283 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. നിരീക്ഷണത്തിലുള്ള 32 പേര്‍ ഇന്ന് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു. ഇന്ന് പുതിയതായി 49 പേരാണ് സ്ഥാപന നീരിക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. രോഗം ബാധിച്ചിരുന്നകോടോംബേളൂര്‍ സ്വദേശിയായ ചക്ക വീണ് പരിക്കേറ്റ് പരിയാരം ഗവ.മെഡിക്കല്‍ കേളെജില്‍ ചികിത്സയിലായ 43 കാരന് കോവിഡ് 19 നെഗറ്റീവായി  പരിയാരത്ത് ചികിത്സയിലായിരുന്ന. കുമ്പള സ്വദേശിയായ 56 വയസുള്ള ആള്‍ക്കും രോഗം ഭേദമായി