http://www.metrovaartha.com/image/image.php?src=/uploads/news/27052015905574792041406132.jpg&w=710&h=400

ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കല്‍പ്പറ്റയിലെ സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ സൈറ്റ് എഞ്ചിനീയറായ അനീഷ് രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്.

കല്‍പ്പറ്റ: കൈനാട്ടിക്ക് സമീപം നടന്ന വാഹനാപകടത്തില്‍ യുവാവ് മരിച്ചു. അമ്പലവയല്‍ ആയിരക്കൊല്ലി എരഞ്ഞി തൊടി ഇ.ടി അഷ്‌റഫിന്‍റെ മകന്‍ മുഹമ്മദ് അനീഷ് (24) ആണ് മരിച്ചത്. അനീഷ് സഞ്ചരിച്ചിരുന്ന ബൈക്കും ടിപ്പറും കൂട്ടിയിടിച്ചാണ് അപകടമെന്ന് പൊലീസ് വ്യക്തമാക്കി.

കല്‍പ്പറ്റയിലെ സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ സൈറ്റ് എഞ്ചിനീയറായ അനീഷ് രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.