http://www.metrovaartha.com/image/image.php?src=/uploads/news/2705201590592945182486126.jpg&w=710&h=400

ഇ​ന്ത്യ​ന്‍ ക്രൂ​ഡോ​യി​ൽ ഇ​നി അ​മെ​രി​ക്ക​ന്‍ സം​ഭ​ര​ണി​യി​ല്‍

ലോ​ക് ഡൗ​ണി​നു​ശേ​ഷ​വും രാ​ജ്യ​ത്ത് ഇ​ന്ധ​ന ഉ​പ​യോ​ഗ കൂ​ടാ​ത്ത​തി​നാ​ല്‍ കൂ​ടു​ത​ല്‍ ക്രൂ​ഡോ​യി​ല്‍ സം​ഭ​ര​ണ​ത്തി​ന് കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ഒ​രു​ങ്ങു​ന്നു. ഇ​തി​ന്‍റെ തു​ട​ക്ക​മാ​യി യു​എ​സി​ല്‍ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന സം​ഭ​ര​ണി​ക​ളി​ല്‍ ശേ​ഖ​ര​ണം തു​ട​ങ്ങാ​നൊ​രു​ങ്ങു​ക​യാ​ണ് ഇ​ന്ത്യ​യെ​ന്ന് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ന്യൂ​ഡ​ല്‍ഹി : ലോ​ക് ഡൗ​ണി​നു​ശേ​ഷ​വും രാ​ജ്യ​ത്ത് ഇ​ന്ധ​ന ഉ​പ​യോ​ഗ കൂ​ടാ​ത്ത​തി​നാ​ല്‍ കൂ​ടു​ത​ല്‍ ക്രൂ​ഡോ​യി​ല്‍ സം​ഭ​ര​ണ​ത്തി​ന് കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ഒ​രു​ങ്ങു​ന്നു. ഇ​ന്ത്യ​യി​ലെ നി​ല​വി​ലു​ള്ള എ​ണ്ണ സം​ഭ​ര​ണി​ക​ളെ​ല്ലാം നി​റ​ഞ്ഞ​തോ​ടെ ക​രു​ത​ല്‍ ശേ​ഖ​ര​ണ​ത്തി​നാ​യി മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലെ സം​ഭ​ര​ണി​ക​ളി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. ഇ​തി​ന്‍റെ തു​ട​ക്ക​മാ​യി യു​എ​സി​ല്‍ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന സം​ഭ​ര​ണി​ക​ളി​ല്‍ ശേ​ഖ​ര​ണം തു​ട​ങ്ങാ​നൊ​രു​ങ്ങു​ക​യാ​ണ് ഇ​ന്ത്യ​യെ​ന്ന് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ഓ​സ്ട്രേ​ലി​യ​യു​ടെ നീ​ക്ക​ത്തി​ന് സ​മാ​ന​മാ​ണ് പു​തി​യ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ന്ന​തെ​ന്നും മ​ന്ത്രാ​ല​യം  പ​റ​ഞ്ഞു. കു​റ​ഞ്ഞ എ​ണ്ണ​വി​ല പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നാ​യി യു​എ​സ് സ്ട്രാ​റ്റ​ജി​ക് പെ​ട്രോ​ളി​യം റി​സ​ര്‍വി​ല്‍ സം​ഭ​രി​ക്കാ​ന്‍ ക്രൂ​ഡ് വാ​ങ്ങി അ​ടി​യ​ന്ത​ര എ​ണ്ണ ശേ​ഖ​രം ഉ​ണ്ടാ​ക്കു​മെ​ന്ന് ഓ​സ്‌​ട്രേ​ലി​യ ക​ഴി​ഞ്ഞ​മാ​സം പ​റ​ഞ്ഞി​രു​ന്നു.

ലോ​ക​ത്തി​ലെ ത​ന്നെ മൂ​ന്നാ​മ​ത്തെ വ​ലി​യ എ​ണ്ണ ഉ​പ​യോ​ക്താ​വും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന രാ​ജ്യ​വു​മാ​ണ് ഇ​ന്ത്യ. ഇ​തി​ന​കം ത​ന്നെ 53.3 ല​ക്ഷം ട​ണ്‍ ത​ന്ത്ര​പ​ര​മാ​യി ഇ​ന്ത്യ സം​ഭ​രി​ച്ചി​ട്ടു​ണ്ട്. ആ​ഗോ​ള ത​ല​ത്തി​ല്‍ പ്ര​ധാ​ന​മാ​യും ഗ​ള്‍ഫി​ല്‍ നി​ര്‍ത്തി​യി​ട്ടി​രി​ക്കു​ന്ന ക​പ്പ​ലു​ക​ളി​ലാ​യി 85-90 ല​ക്ഷം ട​ണ്‍ വ​രെ എ​ണ്ണ ഇ​ന്ത്യ സം​ഭ​രി​ച്ചി​ട്ടു​ണ്ട്.

രാ​ജ്യ​വ്യാ​പ​ക​മാ​യി ലോ​ക്ക്ഡൗ​ണ്‍, യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വ​ന്ന​തോ​ടെ 2007 മു​ത​ലു​ള്ള​തി​ല്‍ വെ​ച്ചേ​റ്റ​വും കു​റ​വ് ഇ​ന്ധ​ന ഉ​പ​യോ​ഗ​മാ​ണ്  ഇ​ത്ത​വ​ണ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ത്യ​യു​ടെ ഇ​ന്ധ​ന ആ​വ​ശ്യം ഏ​താ​ണ്ട് പ​കു​തി​യാ​യി കു​റ​ഞ്ഞു. മെ​യ് മാ​സ​ത്തി​ല്‍ ഇ​തു​വ​രെ​യു​ള്ള പെ​ട്രോ​ള്‍, ഡീ​സ​ല്‍ ഉ​പ​യോ​ഗ​ത്തി​ല്‍ ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തേ​തി​നെ അ​പേ​ക്ഷി​ച്ച് 60% -65% വ​രെ വ്യ​ത്യാ​സ​മു​ണ്ടാ​യി​ട്ടു​ണ്ട്.
 
ഇ​തു​വ​രെ 40 ശ​ത​മാ​ന​ത്തി​ല​ധി​കം ഇ​ടി​വാ​ണ് എ​ണ്ണ​വി​ല​യി​ല്‍ ഉ​ണ്ടാ​യ​ത്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ളാ​യി സ്ഥി​തി​യി​ല്‍ മാ​റ്റ​മു​ണ്ടാ​യി. പെ​ട്രോ​ളി​യം എ​ക്സ്പോ​ര്‍ട്ടിം​ഗ് രാ​ജ്യ​ങ്ങ​ളു​ടെ സം​ഘ​ട​ന​യും (ഒ​പെ​ക്) സ​ഖ്യ​ക​ക്ഷി​ക​ളും വി​ത​ര​ണം കു​റ​യ്ക്കു​ന്ന​തി​നു​ള്ള ശ്ര​മം ന​ട​ത്തി​യ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വ്യ​ത്യാ​സ​മു​ണ്ടാ​യ​ത്.

ഇ​ന്ത്യ​ന്‍ റി​ഫൈ​ന​ര്‍മാ​രും ത​ങ്ങ​ളു​ടെ വാ​ണി​ജ്യ ടാ​ങ്കു​ക​ളി​ലും പൈ​പ്പ്‌​ലൈ​നു​ക​ളി​ലും എ​ണ്ണ​യും സം​ഭ​രി​ച്ചു​വ​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം സം​ഭ​രി​ച്ച എ​ണ്ണ​യും ഉ​ത്പ​ന്ന​ങ്ങ​ളും ഇ​ന്ത്യ​യു​ടെ വാ​ര്‍ഷി​ക ആ​വ​ശ്യ​ത്തി​ന്‍റെ 20% മാ​ത്ര​മാ​ണ്. എ​ണ്ണ​യു​ടെ 80 ശ​ത​മാ​ന​ത്തി​ല​ധി​ക​വും ഇ​ന്ത്യ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​താ​ണ്. 65 ല​ക്ഷം ട​ണ്ണാ​യി സം​ഭ​ര​ണ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് പു​തി​യ ത​ന്ത്ര​പ​ര​മാ​യ സം​ഭ​ര​ണ രീ​തി​ക​ള്‍ സ​ര്‍ക്കാ​ര്‍ ആ​ലോ​ച​ന​യി​ലു​ണ്ട്. ഇ​തി​ന്‍റെ ച​ര്‍ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.