വിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറി
ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്. നിലവിൽ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയാണ് വിശ്വാസ് മേത്ത. നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് 31-നു വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ ചീഫ് സെക്രട്ടറിയെ നിയോഗിക്കുന്നത്.
തിരുവനന്തപുരം: വിശ്വാസ് മേത്ത സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയാകും. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്. നിലവിൽ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയാണ് വിശ്വാസ് മേത്ത. നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് 31-നു വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ ചീഫ് സെക്രട്ടറിയെ നിയോഗിക്കുന്നത്.
1986 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനായ വിശ്വാസ് മേത്ത രാജസ്ഥാൻ സ്വദേശിയാണ്. അടുത്ത വർഷം ഫെബ്രുവരി വരെ സർവീസിൽ തുടരാനാകും. ഇദ്ദേഹത്തേക്കാൾ സീനിയറായ മൂന്നു കേരള കേഡർ ഉദ്യോഗസ്ഥരുണ്ടെങ്കിലും ഇവർ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. മടങ്ങിയെത്താൻ ഇവർ താത്പര്യം അറിയിച്ചിട്ടില്ല. ഇതിനാൽ വിശ്വാസ് മേത്തയ്ക്കു മുൻതൂക്കമായി. ആഭ്യന്തര സെക്രട്ടറി എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധവുമുണ്ട്.
വിരമിക്കുന്ന മുറയ്ക്കു ചീഫ് സെക്രട്ടറി ടോം ജോസിന് ഉന്നത തസ്തികയിൽ പുനർനിയമനം നൽകിയേക്കുമെന്നാണു സൂചന. ലോകബാങ്കിന്റെ ആയിരക്കണക്കിനു കോടി രൂപ ഉപയോഗിച്ചുള്ള റീബിൽഡ് കേരളയുടെ തലപ്പത്ത് പരിഗണിക്കപ്പെടാനാണു സാധ്യത. കൊവിഡ് പ്രതിരോധത്തിന്റെ ഏകോപന ചുമതലയുള്ള തസ്തികയും പരിഗണനയിലുണ്ട്.