പ്രവാസികൾ ക്വാറന്‍റൈൻ ചെലവ് വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം; കെ.സി ജോസഫ്
ലോക കേരള സഭയ്ക്കും ഹെലികോപ്റ്ററിനും പ്രതിശ്ചായ നന്നാക്കാൻ പിആർ ഏജൻസിക്കും കോടികൾ ചെലവഴിക്കാൻ മടിയില്ലാത്ത പിണറായി സർക്കാരിന് നിസ്സഹായരായി എല്ലാം നഷ്ടപ്പെട്ടു നാട്ടിലേക്കു മടങ്ങേണ്ടിവരുന്ന പാവപ്പെട്ട പ്രവാസിക്ക് ഒരു നേരത്തെ ഭക്ഷണം നല്കാൻ പണമില്ലേ ?
കൊച്ചി: ഇൻസ്റ്റിട്യൂഷണൽ ക്വാറന്‍റൈനിൽ ഏഴു ദിവസം കഴിയേണ്ടി വരുന്ന പ്രവാസികൾ തന്നെ അതിന്‍റെ ചെലവ് വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പിൻവലിച്ചു അവരോട് മാപ്പു പറയണമെന്നു കെ സി ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. നമ്മൾ ഇപ്പോൾ കാണുന്ന കേരളം കെട്ടിപ്പടുത്തിരിക്കുന്നതു പ്രവാസികളുടെ രക്തവും വിയർപ്പും കൊണ്ടാണെന്ന സത്യം മുഖ്യമന്ത്രി വിസ്മരിക്കാൻ പാടില്ലായിരുന്നു.
ലോക കേരള സഭയ്ക്കും ഹെലികോപ്റ്ററിനും പ്രതിശ്ചായ നന്നാക്കാൻ പിആർ ഏജൻസിക്കും കോടികൾ ചെലവഴിക്കാൻ മടിയില്ലാത്ത പിണറായി സർക്കാരിന് നിസ്സഹായരായി എല്ലാം നഷ്ടപ്പെട്ടു നാട്ടിലേക്കു മടങ്ങേണ്ടിവരുന്ന പാവപ്പെട്ട പ്രവാസിക്ക് ഒരു നേരത്തെ ഭക്ഷണം നല്കാൻ പണമില്ലേ ? ദേശാഭിമാനിക്കും പാർട്ടി ഫണ്ടിനും കൈയയച്ചു സംഭാവന നൽകിയത് ഇതേ പ്രവാസികൾ തന്നെയാണ്. അതിഥി തൊഴിലാളികളോടു കാണിച്ച പരിഗണന എങ്കിലും പാവപ്പെട്ട പ്രവാസിയോട് കാണിക്കണമെന്നും കെ സി ജോസഫ് അഭ്യർത്ഥിച്ചു.