http://www.metrovaartha.com/image/image.php?src=/uploads/news/2705201590592304786520523.jpg&w=710&h=400

രാജ്കോട്ട് -തിരുവനന്തപുരം ട്രെയിനില്‍ എത്തിയത് 220 പേര്‍

പരിശോധനയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തിയ എട്ടു പേരെ ആശുപത്രികളിലേക്ക് മാറ്റി. രണ്ടു പേരെ സര്‍ക്കാര്‍ ക്വാറന്‍റിയിന്‍ കേന്ദ്രങ്ങളിലേക്ക് അയച്ചു

രാജ്കോട്ട് -തിരുവനന്തപുരം ട്രെയിനില്‍  ബുധനാഴ്ച കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയത് നാലു ജില്ലകളില്‍നിന്നുള്ള  220 പേര്‍. കോട്ടയം-80, പത്തനംതിട്ട-114, ആലപ്പുഴ-20, ഇടുക്കി-ആറ് എന്നിങ്ങനെയാണ് എത്തിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

പരിശോധനയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തിയ എട്ടു പേരെ ആശുപത്രികളിലേക്ക് മാറ്റി. രണ്ടു പേരെ സര്‍ക്കാര്‍ ക്വാറന്‍റിയിന്‍ കേന്ദ്രങ്ങളിലേക്ക് അയച്ചു. മറ്റുള്ളവരെ കെ.എസ്.ആര്‍.ടി.സി ബസുകളിലും ടാക്സി വാഹനങ്ങളിലും സ്വകാര്യ വാഹനങ്ങളിലും വീടുകളിലേക്ക് അയച്ചു. ഇവര്‍ക്ക് ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, ആര്‍.ഡി.ഒ ജോളി ജോസഫ്, തഹസില്‍ദാര്‍മായ പി.ജി. രാജേന്ദ്രബാബു, ഫിലിപ്പ് ചെറിയാന്‍, ഡെപ്യൂട്ടി ഡി.എം.ഒ പി.എന്‍. വിദ്യാധരന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, മറ്റേണിറ്റി ചൈല്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ബി. ശ്രീലേഖ തുടങ്ങിയവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.