കര്‍ശന നിയന്ത്രണങ്ങളോടെ ദുബായില്‍ സിനിമ
സിനിമാ ഹാളിലേക്ക് പ്രവേശിക്കുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കും. ഓരോ പ്രദര്‍ശനത്തിനു ശേഷം ഉള്‍ഭാഗവും ഉപരിതലവും അണുവിമുക്തമാക്കുകയും ശുചീകരിക്കുകയും ചെയ്യും. സന്ദര്‍ശകര്‍ക്ക് ആരോഗ്യ സുരക്ഷാവബോധം സൃഷ്ടിക്കാനായി നിലത്ത് സ്റ്റിക്കറുകള്‍ പതിച്ചിട്ടുണ്ട്.
ദുബായ്: ദുബായില്‍ സിനിമാശാലകള്‍ പ്രദര്‍ശനം തുടങ്ങി. കോവിഡ് വ്യാപന ഭീതിയില്‍ അടച്ചിട്ട സിനിമാശാലകളില്‍  ഇന്നലെ മുതലാണ് പുനരാരംഭിച്ചത്. സിനിമാ പ്രേക്ഷകര്‍ക്ക് സംതൃപ്തിയും സന്തോഷവും ലഭിക്കുന്ന വിധത്തില്‍ സുരക്ഷാ സംവിധാനങ്ങളോടെയാണ് സിനിമാശാലകള്‍ പ്രവര്‍ത്തിക്കുകയെന്ന് മാജിദ് അല്‍ ഫുതൈം കമ്പനി അധികൃതര്‍ പത്രകുറിപ്പില്‍ അറിയിച്ചു.
സിനിമാ ഹാളിലേക്ക് പ്രവേശിക്കുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കും. ഓരോ പ്രദര്‍ശനത്തിനു ശേഷം ഉള്‍ഭാഗവും ഉപരിതലവും അണുവിമുക്തമാക്കുകയും ശുചീകരിക്കുകയും ചെയ്യും. സന്ദര്‍ശകര്‍ക്ക് ആരോഗ്യ സുരക്ഷാവബോധം സൃഷ്ടിക്കാനായി നിലത്ത് സ്റ്റിക്കറുകള്‍ പതിച്ചിട്ടുണ്ട്.
 
സിനിമ കാണാനെത്തുന്നവര്‍ അവരുടെ ടിക്കറ്റുകളും ആവശ്യമായ ലഘുഭക്ഷണ, പാനീയങ്ങളും മുന്‍കൂട്ടി ബുക്ക് ചെയ്തിരിക്കണം. ഭക്ഷണപ്പൊതികളില്‍ അന്യരുടെ കരസ്പര്‍ശം ഒഴിവാക്കാനാണിത്. പണമടക്കുന്നതും ടിക്കറ്റ് സ്കാന്‍ ചെയ്യുന്നതും സന്ദര്ശകരായിരുക്കും. പ്രദര്‍ശനം കഴിഞ്ഞ ശേഷം ഓരോ നിരകളില്‍ നിന്നും സുരക്ഷിതരായി പുറത്തിറങ്ങണം. ഇതു എപ്രകാരമാണെന്നറിയാന് സിനിമാ ഹാളിലെ ജീവനക്കാരുടെ സഹായം തേടേണ്ടതാണ്.